ആ സംവിധായകൻ ആദ്യം നല്ലവനെന്ന്  കാണിച്ചു, പതുക്കെ അയാളുടെ തനിനിറം പുറത്തായി! ചെരുപ്പൂരി അടിക്കേണ്ട അവസ്ഥ വന്നു; ഉഷ 

പ്രതികരിക്കാന്‍ പോയതിന്റെ പേരില്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ ചിലര്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് പറയുകയാണ് നടി ഉഷ, ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയിലൂടെയാണ് നടി ഈ കാര്യം വ്യക്തമാക്കിയത്. ഇത്തരം ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ട്. ആദ്യമായി താൻ  സിനിമയിൽ എത്തിയപ്പോളാണ് ഇത്. ഒരു സംവിധായകന്റെ സിനിമയില്‍ താന്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴെ അദ്ദേഹം ഭയങ്കര കുഴപ്പക്കാരനാണെന്ന് പലരും തന്നോട് പറഞ്ഞു, അങ്ങനൊരു ഭയത്തോട് കൂടിയാണ് അതില്‍ അഭിനയിക്കാന്‍ പോയത് താരം പറയുന്നു.

പിന്നെ തന്റെ വാപ്പ കൂടെയുളളതിന്റെ ധൈര്യം ഉണ്ടായിരുന്നു, ആ സംവിധായകന്റെ രീതികള്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു, അഭിനയിക്കാന്‍ ചെല്ലുന്ന നടിമാര്‍ക്ക് ആദ്യം എല്ലാത്തിനും സ്വാതന്ത്ര്യം കൊടുക്കും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, പൊട്ട് വെക്കണോ, വെച്ചോളൂ.അങ്ങനെയാണ് പുള്ളി നടിമാരോട് പറയാറുള്ളത്, എന്നാൽ പിന്നീട് പുള്ളിയുടെ സ്വഭാവം മാറി തുടങ്ങി. ഒരിക്കൽ ഫോണിലൂടെ വിളിച്ച് റൂമിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു ഉഷ പറയുന്നു

അങ്ങനൊരു അനുഭവം ഉണ്ടായ സമയത്ത് തന്നെ ഞാന്‍ പ്രതികരിച്ചിരുന്നു, പിന്നീട് സെറ്റിലേക്ക് വന്നാല്‍ നമ്മളോട് ഇദ്ദേഹം വളരെ മോശമായി പെരുമാറാന്‍ തുടങ്ങി, നന്നായി അഭിനയിച്ചാലും അത് മോശമാണെന്ന് പറയും. മറ്റുള്ളവരുടെ മുന്നില്‍ ഭയങ്കരമായി ഇന്‍സള്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ചെരുപ്പൂരി അടിക്കും വിധം വരെ താന്‍ പ്രതികരിച്ചിരുന്നു ഉഷ പറയുന്നു. മാസികകളിലാണ് ആ വാര്‍ത്ത എഴുതി വന്നത് ,അദ്ദേഹം ഇപ്പോള്‍ ജീവനോടെയില്ല, മരിച്ച് പോയി. അതുകൊണ്ട് കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് പോലെ മലയാള സിനിമയിൽ നടന്മാരുടെ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട് എന്നും ഉഷ പറയുന്നു. അവസരത്തിന് വേണ്ടി കിടക്ക പങ്കിടണം എന്ന് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും പ്രതികരിച്ചതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോൾ തനിക്ക് തോന്നുന്നുണ്ട് ഉഷ പറയുന്നു.