
ശ്രീവിദ്യയുമായി മുഖസാദൃശ്യം ഉണ്ടെന്നു നിരവധിയാളുകൾ മുൻപും പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് നടി വീണ നായർ. സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം ആദ്യം തന്നോട് പറയുന്നത് അന്തരിച്ച നടി സുകുമാരി ആണെന്ന് വീണ നായർ പറയുന്നു. അടുത്തിടെയാണ് വീണയുടെ ഒരു റീൽ ഇൻസ്റ്റഗ്രാമിൽ വൈറലായത്. അന്തരിച്ച നടി ശ്രീവിദ്യയുടെ ഒരു ഗാന രംഗം റിക്രിയേറ്റ് ചെയ്യുകയായിരുന്നു വീണ നായർ . ഇപ്പോഴിതാ ഹിറ്റായ റിക്രിയേറ്റ് വീഡിയോയ്ക്ക് പിന്നിലെ കഥ പങ്കുവെക്കുകയാണ് വീണ നായർ. ഒരു ഓൺലൈൻ അഭിമുഖത്തിലാണ് പ്രതികരണം. ഒരു നിമിഷം യഥാർത്ഥ ശ്രീവിദ്യയാണെന്ന് തോന്നിപ്പോകുന്ന അത്രയും പൂർണതയിൽ ആണ് റീലിസിൽ വീണ ശ്രീവിദ്യയെ അവതരിപ്പിച്ചു. നിരവധി പേരാണ് വീണയെ പ്രശംസിച്ചത്. നടി മഞ്ജു വാര്യർ ഉൾപ്പെടെ വീണ നായരുടെ വീഡിയോ പങ്കുവെച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. ശ്രീവിദ്യയുമായുള്ള മുഖ സാദൃശ്യം നേരത്തെ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നെന്ന് ആണ് അഭിമുഖത്തിൽ വീണ പറയുന്നത്. സുരേശ് ഗോപിയുടെ കൂടെ മോം ഹൂ മൂസ എന്ന പടം ചെയ്യുന്ന സമയത്ത് ഒരു സീനിൽ ശ്രീവിദ്യാമ്മയുടെ ഛായ എവിടെയൊക്കെയോ ഉണ്ടെന്ന് പറഞ്ഞുവെന്നും ആദ്യം ഇക്കാര്യം പറയുന്നത് സുകുമാരി അമ്മയാണ് എന്നുമാണ് വീണയുടെ വാക്കുകൾ.

സുകുമാരി അമ്മയുടെ കൂടെ സസ്നേഹം എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ സീരിയലായിരുന്നു. ഛായയല്ല എവിടെയോ എന്തോ സാമ്യമുണ്ടെന്നാണ് സുകുമാരി അന്ന് പറഞ്ഞത് എന്നും വീണ ഓർക്കുന്നു. അതേസമയമ് നടി ശ്രീവിദ്യയുടെ ലുക്ക് റിക്രിയേറ്റ് ചെയ്യാൻ ഒരുദിവസം അങ്ങ് തീരുമാനിക്കുകയായിരുന്നെന്ന് വീണ നായർ പറയുന്നു. ഏത് പാട്ട് എടുക്കണമെന്ന് നോക്കിയപ്പോൾ ആദ്യം വന്നത് ഈ പാട്ടാണ്. ബിഗ് ബോസ് സീസൺ 6ന്റെ ഫിനാലെയ്ക്ക് പോകുന്ന സമയത്താണ് റീൽസ് പോസ്റ്റ് ചെയ്യുന്നത്. പൈസ കൊടുത്താണെങ്കിലും ഇത് ബൂസ്റ്റ് ചെയ്ത് കയറ്റും എന്ന് പറഞ്ഞിരുന്നു. ശ്രീവിദ്യാമ്മയെ പോലെ വലിയൊരു ആർട്ടിസ്റ്റിന്റെ സീൻ റീ ക്രിയേറ്റ് ചെയ്തിട്ട് ആളുകൾ ചീത്ത വിളിച്ചാലോ എന്ന ഭയമുണ്ടായിരുന്നെന്നും വീണ പറയുന്നു. ബിഗ് ബോസ് ഫിനാലെയ്ക്ക് എത്തി ഫോൺ ചെയ്ത ഉടനെ നോക്കുന്നത് കമന്റിൽ ചീത്ത വല്ലതും ഉണ്ടോയെന്നാണ്. അപ്പോഴേക്കും ഒന്നാെന്നര ലക്ഷം പേർ കണ്ട് കഴിഞ്ഞുവെന്നും വീണ നായർ പറയുന്നു. മഞ്ജു വർറൈർ ഷെയർ ചെയ്ത ശേഷമാണ് താൻ കണ്ടത് എന്നും മറുപടിയായി തങ്ക യു സൊ മുച്ച് എന്ന് മെസേജ് അയച്ചുവെന്നും വീണ പറയുന്നു.

ആ സീനിന്റെ ഒറിജനൽ വെർഷൻ കൊറിയോഗ്രാഫ് ചെയ്തത് ശാന്തി മാസ്റ്ററാണ്. അവരും തന്നെ വിളിച്ചു. മോഹൻലാൽ കണ്ടിട്ട് കൊള്ളാലോ എന്ന് പറഞ്ഞു. പ്രതീക്ഷിക്കാത്ത ആളുകൾ വരെ തന്നെ ഫോളോ ചെയ്തെന്നും വീണ നായർ പറഞ്ഞു. 70 ലക്ഷത്തിലേറെ പേരാണ് വീണ നായരുടെ വൈറൽ വീഡിയോ കണ്ടത്. ഏവരും വീണയെ അഭിനന്ദിച്ചു. മലയാളികളുടെ പ്രിയ നടിയായ ശ്രീവിദ്യയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല ട്രിബ്യൂട്ടാണിതെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. എന്നാൽ അതിനിടെ ചില വിമര്ശങ്ങളുമുണ്ടായിരുന്നു. അതേസമയം സിനിമ, സീരിയൽ രംഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ വീണ നായർക്ക് കഴിഞ്ഞിട്ടുണ്ട്. തട്ടീം മുട്ടീം എന്ന സിറ്റ്കോമിൽ ചെയ്ത വേഷം ഏറെ ശ്രദ്ധ നേടി. കോമഡി അനായാസം ചെയ്യാൻ കഴിയുന്ന ചുരുക്കം നടിമാരിൽ ഒരാളുമാണ് വീണ നായർ. വെള്ളിമൂങ്ങ എന്ന സിനിമയിൽ ചെയ്ത കഥാപാത്രവും ഹിറ്റായി. സോഷ്യൽ മീഡിയയിലും വീണ സജീവമാണ്.











