മമ്മൂക്കയുടെ ആ സീൻ സീരിയസ് ആയി ചെയ്യ്തതാണ് എന്നാൽ കോമഡി ആയി പോയി, അജു വര്ഗീസ് പറയുന്നു

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ' മമ്മൂട്ടിയും ,ഐശ്വര്യ റായും ഒരുമിച്ചുള്ള ഒരു ഇമോഷണല്‍ സീന്‍ അനുകരിക്കാന്‍ ശ്രമിച്ചു അജു വര്ഗീസ്

വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷക മനസിൽ ഇടം പിടിച്ച നടനാണ് അജു വര്ഗീസ്, ഇപ്പോൾ താരം പറയുന്നത് ,ഈയിടെ താൻ പങ്കുവെച്ച ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ’ മമ്മൂട്ടിയും ,ഐശ്വര്യ റായും ഒരുമിച്ചുള്ള ഒരു ഇമോഷണല്‍ സീന്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറല്‍ ആയി മാറിയിരുന്നു. സിനിമയില്‍ 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതില്‍ അജുവിന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അരുണ്‍ ചന്തു പങ്കുവച്ച വീഡിയോ ആയിരുന്നു അത്. വീഡിയോ വൈറലായതോടെ അജുവിന് നിരവധി ട്രോളുകള്‍ ലഭിച്ചിരുന്നു.

ഇപ്പോള്‍ ആ വീഡിയോയെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. താന്‍ അത് കോമഡിയായിട്ടല്ല ചെയ്തതെന്നും വളരെ സീരിയസായിട്ടായിരുന്നു, എന്നാൽ അത് കോമഡി ആയിപോയി, സത്യസന്ധമായും നന്നാക്കണമെന്ന് ആഗ്രഹിച്ച് തന്നെയാണ് താന്‍ ആ സീന്‍ ചെയ്തിരുന്നതെന്നും എന്നാല്‍ തോറ്റു പോയെന്നും അജു വര്ഗീസ് പറഞ്ഞു. എന്തായാലും ആ സിനിമയും ,സീനും എത്ര ഗ്രേറ്റാണെന്ന് മനസിലായില്ലേ. എന്നുവെച്ചാല്‍ ഞാന്‍ ആ റീല് ചെയ്തത് കൊണ്ട് സീന്‍ എത്ര ഗ്രേറ്റാണെന്ന് മനസിലായില്ലേ അജു പറയുന്നു.

രാജീവ് മേനോന്‍ സഹരചന നിര്‍വഹിച്ച് സംവിധാനം ചെയ്ത തമിഴ് ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത്, അബ്ബാസ് തുടങ്ങി മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. ഈ ചിത്രത്തിലെ ഈയിടെ നടന്‍ അജു വര്‍ഗീസ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ മമ്മൂട്ടിയും ഐശ്വര്യ റായും ഒരുമിച്ചുള്ള ഒരു ഇമോഷണല്‍ സീന്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന വീഡിയോ  പങ്കുവെച്ചത്.