
രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനും സജീവമാകാനും വേണ്ടി നടൻ വിജയ് സിനിമാഭിനയം നിർത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമായിരിക്കും വിജയുടെ അവസാന ചിത്രം എന്ന് പറഞ്ഞു കേൾക്കുന്നു. എച്ച് വിനോദ് ആയിരിക്കും ദളപതി 69 സംവിധാനം ചെയ്യുന്നത് എന്ന് പറയുന്നുണ്ട്. ഔദ്യോഗികമായി ഈ കാര്യം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വിജയ് അഭിനയം നിർത്തും എന്നറിഞ്ഞതോടെ ഈ സമയത്ത് ആരാധകരെല്ലാം വലിയ നിരാശയിലുമാണ്. മറ്റൊന്ന് കൂടിയുണ്ട് വിജയ് പൂർണമായും സിനിമയിൽ നിന്ന് വിട്ട് നിന്നാൽ ആ പൊസിഷനിൽ ആര് എന്നൊരു ചോദ്യമുണ്ട്. വിജയ് ചിത്രങ്ങൾ എപ്പോഴും ഒരു ആഘോഷമാണ്. വിജയ് സിനിമ വിട്ടാൽ വലിയ പ്രതിസന്ധികൾ സിനിമാ മേഖലയിൽ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നും കണക്കാക്കപ്പെടുന്നു. പക്ഷേ ഈ വിഷയത്തിൽ അഭിപ്രായവുമായി നടി വനിത വിജയകുമാർ എത്തിയിരിക്കുന്നു ഇപ്പോൾ. നടൻ പ്രശാന്ത് ആയിരിക്കും വിജയ്ടെ സ്ഥാനത്ത് ഇനി നിലകൊള്ളുക എന്നാണ് വനിത വിജയകുമാർ പറയുന്നത്. “ഞാൻ വർഷങ്ങൾക്കു മുന്നേ വിജയ്യോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ വലിയൊരു സൂപ്പർ സ്റ്റാർ ആകുമെന്ന്. പക്ഷേ വിജയ് അന്ന് അതൊന്നും വിശ്വസിച്ചിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അദ്ദേഹം വലിയൊരു സൂപ്പർസ്റ്റാറായി.

താൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. എന്നാൽ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ തീർച്ചയായും ആ സ്ഥാനത്ത് പ്രശാന്ത് എത്തുമെന്നും വനിത വിജയകുമാർ പറയുന്നു. എന്നാൽ 1990 കളിൽ തമിഴ് സൂപ്പർസ്റ്റാർ തന്നെയായിരുന്നു പ്രശാന്ത്. കുറേക്കാലമായി പ്രശാന്ത് അഭിനയ രംഗത്ത് സജീവമായിരുന്നില്ല. ഇപ്പോൾ അദ്ദേഹം അന്തഗൻ, ഗോട്ട് എന്നീ ചിത്രത്തിലൂടെ വീണ്ടും ജനങ്ങളെ കീഴടക്കാൻ തിരിച്ചു വരികയാണ് എന്നും വനിത വിജയകുമാർ പറഞ്ഞു. നടനും സംവിധായകനുമൊക്കെയായ ത്യാഗരാജന്റെ മകൻ ആയ പ്രശാന്ത് നടനും വ്യവസായിയും പിന്നണി ഗായകനും ചലച്ചിത്ര നിർമ്മാതാവുമൊക്കെയാണ്. 1990- ൽ 17-ആം വയസ്സിൽ വൈഗാസി പൊറന്താച്ചു എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രശാന്ത് മുൻനിര റൊമാൻ്റിക് ഹീറോ ആയി തുടക്കമിടുന്നത്. തുടർന്ന് എം ടി വാസുദേവൻ നായർ രചിച്ചപെരുംതച്ചൻ എന്ന മലയാള സിനിമയിലും പ്രശാന്ത് അഭിനയിച്ചു. ബോളിവുഡിലും പ്രശാന്ത് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2019ൽ റിലീസ് ചെയ്ത തെലുഗു ചിത്രം വിനയ വിധേയ രാമാ എന്ന ചിത്രത്തിലായിരുന്നു പ്രശാന്ത് അവസാനമായി അഭിനയിച്ചത്. അതിനു ശേഷം ഏകദേശം 5 വർഷത്തിനു ശേഷമാണ് വീണ്ടും സിനിമയിലെത്തുന്നത്. സിനിമയിൽ സജീവമല്ലാത്ത ഒരു താരത്തിന് എങ്ങനെ വിജയ് എന്ന സൂപ്പർ താരത്തിന്റെ സ്ഥാനത്തിലെത്താൻ സാധിക്കുമെന്ന് ചോദിക്കുന്നവരും ഉണ്ട്. വിജയ് എന്ന സ്ഥാനത്തേക്ക് മറ്റൊരാൾക്ക് നിലകൊള്ളാൻ സാധിക്കില്ല. വിജയ് എന്നത് ഒരു ബ്രാൻ്ഡാണ്. അത് എക്കാലത്തും മാറ്റമില്ലാതെ നിലകൊള്ളും. ഗോട്ട് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

ബിഗിലിനു ശോഷം വിജയ് വീണ്ടും ഡബിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. ചിത്രത്തിൽ സ്നേഹ, പ്രശാന്ത്, പ്രഭു ദേവ, ജയറാം, ലൈല തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. അതേസമയം ചിലർ പറയുന്നത് ശിവാ കാർത്തികേയൻ വിജയ്ടെ പൊസിഷനിൽ എത്താൻ സാധ്യതയുണ്ടെന്നാണ്. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ റിലീസിനൊരുങ്ങുന്ന വിജയ് ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ഗോട്ട് എന്ന ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു. ഒരു വെങ്കട്ട് പ്രഭു ചിത്രം എന്നതിനപ്പുറം വിജയ് എന്ന സൂപ്പർ താരത്തിന്റെ സിനിമാ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ഗോട്ട്. ചിത്രം സെപ്റ്റംബർ 5ന് ഗണേഷ ചതുർത്ഥിയ്‌ക്കാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ഇതിനു ശേഷം അദ്ദേഹം ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ കൂടി അഭിനയിക്കും. അതായിരിക്കും അദ്ദേഹത്തിന്റെ അവസാന ചിത്രമെന്നാണ് റിപ്പോർട്ടുകൾ പ്രകാരം പറയുന്നത്. അതിനു ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് വിജയ് പറഞ്ഞിട്ടുള്ളത്.











