‘അറബിക് കുത്തു’ ആവേശച്ചുവടുകളോടെ ദളപതി- ബീസ്റ്റിലെ ആദ്യ ഗാനമെത്തി

വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റി’ലെ ആദ്യഗാനമെത്തി. ‘അറബിക് കുത്തു’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സും, സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറും ഗാനം സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പങ്കുവെച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. ശിവകാര്‍ത്തികേയനാണ് വരികള്‍ എഴുതിയിരിക്കുന്നത്. പൂജാ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് ജൊനിത ഗാന്ധിയുമായി ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്.

ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക.