
ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കോടികൾ ആസ്തിയുള്ള താരമൂല്യത്തിലും മുന്നിൽ നിൽക്കുന്ന തമിഴ് നടനാണ് വിജയ്. ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ആഡംബര വാഹനങ്ങളുള്ള ഗ്യാരേജാണ് സൂപ്പര്‍സ്റ്റാറായ വിജയുടേത്.
ഇപ്പോഴിതാ വിജയ് തന്റെ ഗ്യാരേജിലേക്ക് വാങ്ങിയ ഏറ്റവും പുതിയ ആഢംബര കാറിന്റെ വിലയും സവിശേഷതകളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റോള്‍സ് റോയ്സിന്റെയും വോള്‍വോയുടെയും ആഡംബര കാറുകള്‍ സ്വന്തമായുള്ള വിജയുടെ ഗരേജില്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ലെക്സസിന്റെ എൽഎം 350എച്ച് എന്ന വാഹനമാണ് പുതുതായി വിജയ് വാങ്ങിയത്.
ഈ കാർ ആഢബര സൗകര്യങ്ങളുടെ പരകോടിയാണ് എന്ന് തന്നെ പറയാം. 48 ഇഞ്ച് ടിവി, 23 സ്പീക്കർ ഓഡിയോ സിസ്റ്റം, മസാജ് സീറ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. നടൻ അജിത്തിന് കാർ റേസിങ്ങിലാണ് താൽപര്യമെങ്കിൽ വിജയ്ക്ക് പുതിയ കാറുകൾ വാങ്ങാനാണ് താൽപര്യം.

20ൽ അധികം കാറുകൾ സ്വന്തമായുള്ള താരത്തിന് പുറത്തിറക്കുന്ന പുതിയ കാറുകൾ വാങ്ങാനും താൽപ്പര്യമുള്ളയാളാണ്. വിജയ്യുടെ കാർ ഗ്യാരേജിൽ രണ്ട് കോടിയിലധികം വിലമതിക്കുന്ന കാറുകളും ഉൾപ്പെടുന്നു.
2012ൽ വിജയ് ലണ്ടനിൽ നിന്ന് റോൾസ് റോയ്സ് ഇന്ത്യയിൽ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ആ വാഹനത്തിന് കൃത്യമായ നികുതി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കൊണ്ട് അതിന്റെ പേരിൽ കേസും വന്നു. ഇതോടെ ആ വാഹനം താരം വിൽക്കുകയായിരുന്നു. 2012 ൽ വാങ്ങിയ റോൾസ് റോയ്സിന് പകരമായി 3 കോടി രൂപ വിലമതിക്കുന്ന ഒരു പുതിയ വാഹനം താരം സ്വന്തമാക്കി.
വിജയ്യെ തൻ്റെ പുതിയ കാറിൽ കണ്ടതിൽ ആവേശഭരിതരായ ആരാധകർ വീഡിയോ പെട്ടെന്ന് പകർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചു. വിജയ് യുടെ ആവശ്യപ്രകാരം സാധാരണയായി അഞ്ച് സീറ്റുകളുള്ള ഈ കാർ നാല് സീറ്റുകളിലേക്ക് കസ്റ്റമൈസ് ചെയ്തിരുന്നു.
വിജയ് തൻ്റെ രാഷ്ട്രീയ ശ്രമങ്ങളിൽ മുഴുകാൻ തയ്യാറെടുക്കുന്നതിനിടെയാണ് തൻ്റെ ശേഖരത്തിലേക്ക് ഈ കാർ വാങ്ങിയിരുന്നത്. ലെക്സസ് എൽഎം 350എച്ച് ഇന്ന് ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള എംപിവി വാഹനങ്ങളിൽ ഒന്നാണ് . സോണിക് ടൈറ്റാനിയം നിറത്തിലുള്ള വാഹനമാണ് വിജയുടേത് .
സോളിസ് വൈറ്റാണ് അകകാഴ്ചകൾക്ക് പൊലിമ നൽകുന്നത്. വിഐപി, അൾട്ര ലക്ഷ്വറി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഹനം വിപണിയിൽ ലഭ്യമാണ്. വിഐപി വേരിയന്റിന് എക്സ് ഷോറൂം വില വരുന്നത് 2.1 കോടി രൂപയാണ്. അൾട്രാ ലക്ഷ്വറിയ്ക്ക് 2.62 കോടി രൂപയും. ഇന്ത്യയില്‍ 2.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
എന്നാല്‍, നികുതിയും ഇന്‍ഷുറന്‍സും ഉള്‍പ്പെടെ നിരത്തുകളില്‍ എത്തുമ്പോള്‍ വില മൂന്ന് കോടിക്ക് മുകളിലാകുമെന്നാണ് വിലയിരുത്തല്‍. ഈ വർഷം മാർച്ചിലാണ് കമ്പനി ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ 2023ൽ തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു.
ആഡംബര കാർ ഉൽപ്പാദനത്തിൽ ആധിപത്യം പുലർത്തുന്ന ഔഡി, ബിഎംഡബ്ല്യു, റോൾസ് റോയൽസ് എന്നിവയിൽ നിന്ന് വളരെ വ്യത്യസ്തമല്ല ലെക്സസിൻ്റെ പുതിയ കാർ. രണ്ട് വേരിയൻ്റുകളിൽ പുറത്തിറക്കിയ ലെക്സസ് എൽഎം 350എച്ചിന്റെ ഫോർ സീറ്റർ വേരിയൻ്റാണ് വിജയ് വാങ്ങിയത്.
ടൊയോട്ട വെൽഫയറിന് അടിസ്ഥാനമൊരുക്കുന്ന ജി.എ-കെ മോഡുലാർ പ്ലാറ്റ്ഫോമിൽ തന്നെയാണ് ലെക്സസിന്റെ എൽ.എം.350 എച്ച് എം.പി.വിയും ഒരുങ്ങിയിട്ടുള്ളത്. ക്രോമിയം സ്റ്റഡുകൾ നൽകിയിട്ടുള്ള ഗ്രില്ല്, വളരെ നേർത്ത എൽ.ഇ.ഡി. ഹെഡ്ലാമ്പ്, മൾട്ടി സ്പോക്ക് അലോയ് വീലുകൾ, സ്ലൈഡിങ് ഡോർ, കണക്ടഡ് ആയിട്ടുള്ള ടെയ്ൽലാമ്പ് എന്നിവയ്ക്കൊപ്പം ആകർഷകമായ രൂപകൽപ്പനയിലാണ് ഈ വാഹനം ചെയ്തിരിക്കുന്നത്.
ഇന്‍ഫ്രാറെഡ് സെന്‍സറുകളുള്ള എ.സി, ഹോള്‍ഡ് ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, എന്റര്ടെയ്ന്മെന്റ് സ്ക്രീനുകള്‍, വയര്‍ലെസ് ചാര്‍ജിങ്, യു.എസ്.ബി പോര്‍ട്ടുകള്‍, റീഡിങ് ലൈറ്റ്, വാനിറ്റി മിറര്‍, ടില്‍റ്റ് അപ്പ് സീറ്റുകള്‍ അതും ഇൻ്റീരിയർ രണ്ട് അപ്ഹോൾസ്റ്ററി ചോയ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫീച്ചർ ഫ്രണ്ടിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉൾപ്പെടെ 14 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റവും പിന്നിൽ 48 ഇഞ്ച് ഡിസ്പ്ലേ, 23 സ്പീക്കർ ഓഡിയോ സിസ്റ്റം, ഫോൾഡ് ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവയും ലഭിക്കുന്നു. പെട്രോള്‍ എന്‍ജിനൊപ്പം സ്ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
190 ബിഎച്ച്പി കരുത്തും 240 എൻഎം ടോർക്കും നൽകുന്ന 2.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് എൽഎം 350 എച്ചിന് ഉള്ളത്. ഇ-സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
ഈ കാറിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സീറ്റാണ്. ഈ സീറ്റിൽ കിടന്ന് യാത്ര ചെയ്യാം. ക്ഷീണമുണ്ടെങ്കിൽ സീറ്റ് അഡ്ജസ്റ്റ് ചെയ്താൽ മതി. ആവശ്യമെങ്കിൽ സീറ്റിലിരുന്ന് മസാജ് ചെയ്യാൻ അനുവദിക്കുന്ന വൈബ്രേറ്ററുമുണ്ട്. ഏഴ്, നാല് സീറ്റിങ് ഓപ്ഷനുകളില്‍ ഈ വാഹനം എത്തുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ആഡംബര ഇലക്ട്രിക് വാഹനങ്ങളിലെ മുന്‍നിര മോഡലായ ബി.എം.ഡബ്ല്യു ഐ7 വിജയ് വാങ്ങിയത്. ബി.എം.ഡബ്ല്യു ഐ7 എക്സ് ഡ്രൈവ് എം സ്പോര്‍ട്ട് പതിപ്പാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഐ7 നിരയിലെ അടിസ്ഥാന മോഡലായ ഈ വാഹനത്തിന് 2.13 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.











