വിജയ് അണ്ണനെ കാണണം, ഒപ്പം അഭിനയിക്കണം; കരഞ്ഞ് വിളിച്ച് മലയാളീ ആരാധകൻ; പക്ഷെ കാണാനാവാതെ ഉണ്ണിക്കണ്ണന് മടങ്ങേണ്ടി വന്നു

വിജയ്‌യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. ഇപ്പോൾ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ വിജയ് ആരാധകന്‍ ഉണ്ണിക്കണ്ണന്റെ വീഡിയോ വൈറല്‍ ആകുകയാണ്.

വിജയിക്കൊപ്പം സിനിമയില്‍ അഭിനയിച്ചതിന് ശേഷം മുടിവെട്ടുകയുള്ളൂ എന്ന പ്രതിജ്ഞയെടുത്തിരുന്നു ഉണ്ണിക്കണ്ണന്‍. വിജയിയെ കാണാനായി ഇയാള്‍ പലതവണ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. ഒടുവില്‍ ആഗ്രഹം സാക്ഷാത്കരിക്കാനായാണ് പാര്‍ട്ടി സമ്മേളനം നടക്കുന്ന വേദിയിലേക്ക് എത്തിയത്.

തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളന സ്ഥലത്തെത്തി തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞ് പൊട്ടികരയുന്ന ഉണ്ണിക്കണ്ണന്റെ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. സമ്മേളനം നടക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഉണ്ണിക്കണ്ണന്‍ വിക്രവാണ്ടിയില്‍ എത്തിയിരുന്നു. മിഠായിയുമായി എത്തിയ ഉണ്ണിക്കണ്ണന്‍ സമ്മേളനത്തിന് എത്തിയവര്‍ക്കെല്ലാം മിഠായി വിതരണം ചെയ്തു.

കേരളത്തില്‍ നിന്നു വന്ന ആരാധകനാണ് താനെന്ന് ഉണ്ണിക്കണ്ണന്‍ പറയുമ്പോള്‍ അടുത്തു നില്‍ക്കുന്ന പലരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കഴുത്തിലും കയ്യിലുമെല്ലാം നടൻ വിജയ്യുടെ ഫോട്ടോ തൂക്കിയാണ് ഉണ്ണിക്കണ്ണന്‍ നടന്നത്. എന്നാല്‍ അമിതമായ ചൂട് കാരണം സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കണ്ണന്‍ തിരികെ പോവുകയായിരുന്നു. അതുകൊണ്ട് വിജയെ കാണാൻ സാധിച്ചില്ല .

സോഷ്യൽ മീഡിയയിലൂടെ ഒരു വിഡിയോയും അദ്ദേഹം പങ്കിട്ടിരുന്നു . അതിലൂടെ ഉണ്ണിക്കണ്ണൻ പറയുന്നതിങ്ങനെയാണ് ; ‘ഇന്നലെ രാത്രിയാണ് താൻ എത്തിയതെന്നും തനിച്ചാണ് വന്നത്. മര്യാദക്ക് ഭക്ഷണം കഴിക്കുകയോ കുളിക്കുകയോ ചെയ്തിട്ടില്ലായെന്നും ഞാന്‍ ഈ മുടിയും താടിയും വച്ചിരിക്കുന്നത് വൈറലാകാനല്ല എന്നും മലയാളത്തിൽ വലിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും എനിക്ക് വിജയ് സാറിനെ ഒന്ന് കാണണമെന്നും ഉണ്ണിക്കണ്ണൻ പറയുന്നു.

ഇതിന് മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോള്‍ കാണാന്‍ പോയിരുന്നുവെന്നും അന്ന് ഒരു മിന്നായം പോലെ കണ്ടു. ഇപ്പോള്‍ എല്ലാവരും എന്നെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ് എന്നും  ഞാനെന്തു തെറ്റാണ് ചെയ്തത്. കാശുള്ളവന് മാത്രമേ ഇതൊക്കെ പറ്റൂ. തന്നെ പോലൊരാള്‍ക്ക് എങ്ങനെ കാണാൻ പറ്റാനാണ് എന്നും ഉണ്ണിക്കണ്ണൻ ചോദിക്കുന്നു.

താന്‍ ഇത് നുണ പറയുന്നതല്ല, ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ സത്യം വിജയ് അണ്ണനെ ഒന്നു കാണാന്‍ വേണ്ടി മാത്രമാണ് എത്തിയതെന്ന് ഉണ്ണിക്കണ്ണന്‍ പറഞ്ഞു. വിജയ് അണ്ണനെ ഒന്ന് കാണാന്‍ പറ്റിയാല്‍ മതി. അടുത്ത പടത്തിലെങ്കിലും അണ്ണന്റെ പുറകില്‍ നിന്നാല്‍ മതി, ഡയലോഗ് ഒന്നും വേണ്ട. അതിനാണ് താൻ ഇങ്ങനെ കിടന്നു കഷ്ടപ്പെടുന്നതെന്നും ആരും സഹായിക്കാനില്ല, എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്തു തരാമോ? എന്നും ഉണ്ണിക്കണ്ണൻ ചോദിക്കുന്നു.

വിജയിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതൊക്കെ വിജയ് അണ്ണന്റെ ഇഷ്ടമാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ഇത് കാണുന്ന മറ്റ് നടന്‍മാര്‍ ദേഷ്യപ്പെടേണ്ടതില്ല. അവരുടെ ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഉണ്ണിക്കണ്ണന്‍ പറഞ്ഞു. സമ്മേളനത്തിന് താന്‍ നില്‍ക്കുന്നില്ലയെന്നും ഭയങ്കര വെയിലും ചൂടുമാണ്. തലവേദന എടുക്കുന്നു. നേരം വൈകിയാല്‍ തിരിച്ചു വണ്ടിയും ലഭിക്കില്ലയെന്നും പത്ത് കിലോമീറ്ററോളം നടന്നു കഴിഞ്ഞു. വയ്യാഴിക കാരണമാണ് തിരിച്ചു പോകുന്നത്. എല്ലാവരും പിന്തുണയ്ക്കുക” എന്നാണ് ഉണ്ണിക്കണ്ണന്‍ വീഡിയോയില്‍ പറഞ്ഞത്’.

ഇതേ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിൽ ഇയാൾക്കെതിരെ വലിയ തോതിൽ ട്രോളുകളും കമന്റുകളും വരുന്നുണ്ട്. വിജയ്‌യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ.

നടനോടുള്ള ആരാധന മൂലം ഇയാൾ ഏഴ് വർഷത്തോളമായി മുടിയും താടിയും വെട്ടാതെ നടക്കുകയാണ്. ചെന്നൈയിൽ വിജയ്‌യുടെ വീടിന്‍റെ മുന്നില്‍ മണിക്കൂറുകളോളം പോയി ഇരുന്നും ഉണ്ണി വൈറലായിരുന്നു. ഇക്കാരണങ്ങളാല്‍ ഇയാൾക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകളും വന്നിരുന്നു.

വിജയ്‌യുടെ അമ്പതാം പിറന്നാൾ ദിനത്തിൽ പാലക്കാട് നഗരത്തിലൂടെ പ്ലക്കാർഡുമായി നടന്നതും ഗോട്ട് എന്ന സിനിമയുടെ റിലീസ് ദിനത്തിൽ ചിത്രം കാണാൻ വന്നവർക്ക് മധുരം നൽകിയതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

അതേസമയം പതിനായിരക്കണക്കിന് പ്രവ‍ർത്തകരെയും ആരാധകരെയും സാക്ഷിയാക്കി നടൻ വിജയ്‍യുടെ രാഷ്ട്രീയ പാ‍ർട്ടിയായ തമിഴക വെട്രി കഴക ത്തിൻ്റെ ആദ്യ സംസ്ഥാന സമ്മേളനം തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് നടന്നത്. പ്രവ‍ർത്തകർക്കും ആരാധകർക്കുമായി ഒരുക്കിയ ഇരിപ്പിടത്തിനിടയിൽ തയ്യാറാക്കിയ റാംപിലൂടെ നടന്ന് നടൻ വിജയ് പടുകൂറ്റൻ വേദിയിലേക്ക് എത്തി.

ആരാധക‍ർ എറിഞ്ഞുനൽകിയ ഷാളുകൾ കഴുത്തിലിട്ടാണ് വിജയ് വേദിയിലേക്ക് എത്തിയത്. വിജയ്ക്ക് ആശംസകളുമായി തമിഴ് സിനിമാ താരങ്ങലടക്കം സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. വിജയ്‌യുടെ പുതിയ പാർട്ടിക്ക് ആശംസകൾ നേരുന്നതായി നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ കുറിച്ചു.