
മലയാളത്തിൽ പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ കഴിവുള്ള നടൻ ആണ് വിജയ രാഘവൻ, ഇപ്പോൾ താരം മലയാള സിനിമയിൽ മൺമറഞ്ഞു പോയ ഒരുപിടി നല്ല നടന്മാരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ ഈ വെളിപ്പെടുത്തൽ. മറ്റൊരു ഇന്‍ഡസ്ട്രിക്കും അവകാശപ്പെടാന്‍ കഴിയാത്തത്ര മികച്ച ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകള്‍ മലയാളത്തിനുണ്ടായിരുന്നു. ഇന്നസെന്റ്, നെടുമുടി വേണു, കുതിരവട്ടം പപ്പു തുടങ്ങിയ നടന്മാര് ഉണ്ടാക്കിയ വിടവ് വളരെ വലുതാണ്, വിജയ രാഘവൻ പറയുന്നു.

ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളാല്‍ സമ്പന്നമായിരുന്നു മലയാള സിനിമ. അതുപോലെ ലോകോത്തര നടനായിരുന്നു ഭരത് ഗോപി, ഏത് വേഷവും ചെയ്യാന്‍ കഴിയുന്ന മികച്ച നടനായിരുന്നു അദ്ദേഹം, അവരൊക്കെ ഉണ്ടായിരുന്ന കാലം ഇന്‍ഡസ്ട്രിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു, അവരെല്ലാം അഭിനയിച്ച സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ തനിക്ക് നല്ല സങ്കടം വരും, നടൻ പറഞ്ഞു.

അതുപോലെ പണ്ടൊക്കെ എപ്പോള്‍ വിളിച്ചാലും ഫോണിന്റെ മറുതലയ്ക്കല്‍ അവരും ഉണ്ടാകുമായിരുന്നു. കൊട്ടാരക്കര ശ്രീധരന് നായര്‍ ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന മറ്റൊരു നടനാണ്. മലയാളത്തിലെ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളെന്ന് പറയുന്നത് വളരെ ഗ്രേറ്റായിട്ടുള്ള ആള്‍ക്കാരാണ്. അതില്‍ പലരും ഇന്ന് നമ്മുടെ കൂടെയില്ല, അതാണ് ശരിക്കും സങ്കടം, മറ്റൊരു ഇന്‍ഡസ്ട്രിക്കും മലയാളത്തിലെ അത്ര ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളില്ല. എന്നുവെച്ച് ആ ഇന്ഡസ്ട്രിയൊന്നും മോശമാണെന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ നമ്മുടെ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയില്‍ അവരുടെ ഇംപാക്ടും വളരെ വലുതാണ്,വിജയ രാഘവൻ പറഞ്ഞു.












