
എമ്പുരാനുമായി ബന്ധപ്പെട്ട് നിങ്ങള്‍ പോലും കേള്‍ക്കാത്ത വേര്‍ഷന്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും എങ്ങനെ വേണമെങ്കിലും ഫാബ്രിക്കേറ്റ് ചെയ്ത് പറയാം. ആത്യന്തികമായി മനുഷ്യന് എന്തെങ്കിലും ഗുണം വേണ്ടേ, എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ വിജയരാഘവന്‍. എമ്പുരാന്‍ വിവാദത്തെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് മറുപടി നല്കുകയാണ് നടൻ, ഒരു ഓൺലൈൻ ചാനലിനെ നൽകിയ അഭിമുഖത്തിലാണ് വിജയരാഘവൻ ഈ കാര്യം വെളിപ്പെടുത്തുന്നത്.എമ്പുരാന്‍ വിവാദത്തെ താൻ തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്, അത് ആരുണ്ടാക്കിയാലും അതാണ് തന്റെ നിലപാടെന്നും വിജയരാഘവന്‍ പറഞ്ഞു.

ഒരു സംഗതി പ്രൊപ്പഗണ്ടയാണെന്ന് മനസിലായിക്കഴിഞ്ഞാല്‍ അതുകൊണ്ട് പിന്നെ കാര്യമില്ലെന്നും അവരറിയാതെ അത് അവരിലേക്ക് എത്തിക്കുകയായിരുന്നു വേണ്ടതെന്നും വിജയരാഘവന്‍ പറയുന്നു.പ്രൊപ്പഗണ്ടയെ ആളുകള്‍ ഒരിക്കലും ആക്‌സെപ്റ്റ് ചെയ്യില്ല. ഈ സിനിമയിലൊക്കെ പ്രൊപ്പഗണ്ട ഫീല്‍ ചെയ്യുന്നതുകൊണ്ടാണ് ആള്‍ക്കാര്‍ അതിനെതിരെയൊക്കെ വരുന്നത്. ഇന്ന കാര്യത്തെ പ്രൊപ്പഗേറ്റ് ചെയ്യാന്‍ വേണ്ടിയിട്ടാണ് ഇത് എന്ന് പറയുന്നതുകൊണ്ടല്ലേ മറ്റവന്‍ അല്ല, ഇതിനെ പ്രൊപ്പഗേറ്റ് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു വരുന്നത്.
വലിയ പ്രാസംഗികരെ കണ്ടിട്ടില്ലേ. അവര്‍ ഇസത്തെ കുറിച്ചൊന്നും സംസാരിക്കില്ല. എന്നാല്‍ അത് അറിയാത്ത രീതി, അച്ഛന്റെ നാടകങ്ങളിലൊക്കെയുള്ള വിമര്‍ശനങ്ങള്‍ വലുതായിരുന്നു. ഇന്നായിരുന്നു അതെങ്കില്‍ അയ്യോ ഇങ്ങനെ പറഞ്ഞോ എന്ന് തോന്നും. അത് വിമര്‍ശിക്കുന്ന രീതിയാണ്. കുഞ്ചന്‍നമ്പ്യാരുടെ രീതി എന്തായിരുന്നുരാജാവിനെ വരെ വിമര്‍ശിച്ചില്ലേ. അത് വിമര്‍ശനമായി തന്നെ തോന്നില്ല, എമ്പുരാന്‍ പ്രൊപ്പഗണ്ട ആണെന്ന വിവാദത്തെ താൻ വെറും പുച്ഛത്തോടെയാണ് കാണുന്നത്,വിജയരാഘവൻ പറയുന്നു, എന്നാൽ താൻ എമ്പുരാനെ പറ്റിയല്ല പറയുന്നത്. ഏതൊരു കാര്യമാണോ നമ്മള്‍ ഒരു പ്രൊപ്പഗണ്ടയായി ഉപയോഗിക്കുന്നത് അത് പ്രൊപ്പഗണ്ട എന്ന് തോന്നിയാല്‍ നമ്മള്‍ വിചാരിക്കുന്ന ആ കാര്യം നടക്കില്ല എന്നും നടൻ കൂട്ടിച്ചേർത്തു.












