
സ്വപ്നക്കൂടിലെ അബ്ബാസിനെ ഓർമ വന്നില്ലേലും ‘നമ്മൾ’ എന്ന ചിത്രത്തിലെ ‘നൂലുണ്ട’യെ ആരും മറന്നിട്ടുണ്ടാകില്ല. ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിജീഷ് വിജയൻ. നീണ്ട പത്തുവർഷത്തെ വിട്ടുനിൽക്കലിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ചിത്രത്തിലെ ശ്രീക്കുട്ടനിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സർവം മായായിൽ ആകെ രണ്ടു സീനേ ഉള്ളൂ എങ്കിലും നല്ല രസമുള്ള കഥാപാത്രമായിരുന്നു. അവരോടൊപ്പം വർക്ക് ചെയ്തത് എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല അടിപൊളി ടീം ആണ് അഖിലിന്റെ അസ്സോസിയേറ്റ്‌സ് എല്ലാവരും നല്ല ടീം ആണ്. താൻ ആദ്യമായാണ് സിങ്ക് സൗണ്ടിൽ വർക്ക് ചെയ്യുന്നത്. അതൊരു പുതിയ അനുഭവം ആയിരുന്നു. അജുവിനെയും നിവിനേയും പത്തു വർഷത്തിനു ശേഷമാണ് കണ്ടത്. അതൊരു സന്തോഷമായിരുന്നു. അങ്ങനെ ഒരുപാട് സന്തോഷങ്ങൾ തന്ന വർക്കാണ് ‘സർവ്വം മായ’ എന്നാണ് വിജീഷ് പറയുന്നത്. പ്രശസ്തി മാത്രം പോരാ ജീവിക്കാൻ പണം കൂടി വേണമെന്നും അതുകൊണ്ടാണ് സിനിമ വിട്ട് ബിസിനസ്സിലേക്ക് പോയതെന്നും വിജീഷ് കൂട്ടിച്ചേർക്കുന്നു
Read more at: https://www.manoramaonline.com/movies/interview/2026/01/05/vijeesh-vijayan-comeback-sarvam-maya-career-break.html











