
23 സർജറികൾക്ക് വിധേയനായിട്ടുണ്ടെന്നും ശരിയായി നടക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും ക്രച്ചസ് ഉപയോഗിച്ചാണ് നടന്നിരുന്നതെന്നും പറയുകയാണ് ചിയാൻ വിക്രം. തങ്കലാന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഇക്കാര്യം വിക്രം വെളിപ്പെടുത്തിയത് . പഠനകാലത്ത് തനിക്കുണ്ടായ ഒരു അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് വിക്രം. കാലിന്റെ മുട്ടുമുതൽ കണങ്കാൽ വരെ അപകടത്തിൽ തകർന്നുവെന്നും, കാൽ മുറിച്ചുമാറ്റാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതെന്നും വിക്രം ഓർക്കുന്നു. വളരെ ചെറുപ്പമാണ്. സിനിമയേക്കുറിച്ച് സ്വപ്നം കാണ്ടുതുടങ്ങുന്ന സമയമായിരുന്നുവെന്നും . കോളേജിൽ ഒരു നാടകത്തിൽ അഭിനയിക്കുന്നതിനേക്കുറിച്ച് ത്രില്ലടിച്ച് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത് എന്നും വിക്രം പറയുന്നു . കാലിന്റെ മുട്ടുമുതൽ കണങ്കാൽവരെ തകർന്നു. ഗുരുതരമായി പരിക്കേറ്റ കാൽ മുറിച്ചുമാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത് എന്നും മൂന്ന് വര്‍ഷം ആശുപത്രിയില്‍ തന്നെ സ്ഥിരമായിരുന്നുവെന്നും വിക്രം പറയുന്നു . 23 സര്‍ജറികള്‍ ചെയ്തിട്ടുണ്ട്. ക്രച്ചസ് ഉപയോഗിച്ചാണ് നടന്നിരുന്നത്. ഒരിക്കലും ശരിയായി നടക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അന്ന് തന്നോട് പറഞ്ഞത്. പക്ഷെ തനിക്ക് അഭിനയിക്കാൻ ഭ്രാന്തായിരുന്നുവെന്നും വിക്രം പറയുന്നു. തെന്നിന്ത്യൻ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാന്‍.

തന്റെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ഏതറ്റം വരേയും പോകുന്ന നടനാണ് വിക്രം. തന്റെ രൂപ മാറ്റങ്ങളിലൂടെ പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട് വിക്രം. തങ്കലാനിലെ തന്റെ മാറ്റത്തെക്കുറിച്ചും ഓഡിയോ ലോഞ്ചിൽ വിക്രം സംസാരിക്കുന്നുണ്ട്. തങ്കലാനിലെ വിക്രമിനെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് താരം രൂപമാറ്റം കൈവരിച്ചിരിക്കുന്നത്. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രയാസമുള്ള കഥാപാത്രമാണ് തങ്കലാനിലേത് എന്നാണ് വിക്രം പറയുന്നത്. . സേതു, പിതാമഗന്‍, അന്യന്‍, ഐ, രാവണന്‍ തുടങ്ങിയ സിനിമകള്‍ ഒക്കെ താൻ ചെയ്തിട്ടുണ്ട്. എല്ലാം നന്നായി കഷ്ടപ്പെട്ട് ചെയ്തതാണ്. തന്റെ ഭാഗത്തു നിന്നും നല്ല ഇന്‍വോള്‍വ്‌മെന്റും ആവശ്യമായിരുന്നു. പക്ഷെ സത്യത്തില്‍ തങ്കലാന് വേണ്ടി ചെയ്തതിന്റെ പത്ത് ശതമാനം മാത്രമേ അതൊക്കെ വരികയുള്ളൂ.” എന്നാണ് വിക്രം പറഞ്ഞത്. തങ്കലാനുമായി തനിക്ക് ആത്മീയമായൊരു കണക്ഷനാണുണ്ടായിരുന്നത്. തങ്കലാൻ ഒരു നേതാവാണ്, പോരാളിയാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ നിര്‍വചിക്കുന്നത് തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള നിശ്ചയദാര്‍ഢ്യമാണ്. അസാധ്യമെന്ന് എല്ലാവരും പറയുമ്പോഴും നേടാന്‍ സാധിക്കുമെന്ന് അവന് ഉറപ്പുണ്ട്. തനിക്കും അങ്ങനെയാണ്’ എന്നന്വ കാഥാപാത്രത്തെപ്പറ്റി പറയുമ്പോൾ വിക്രം വ്യക്തമാക്കിയത്. അതേസമയം വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പാര്‍വ്വത തിരുവോത്ത് , മാളവിക മോഹനന്‍, പശുപതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്. ജിവി പ്രകാശ് കുമാര ആണ് സിനിമയുടെ സംഗീത സംവിധാനം. ഓഗസ്റ്റ് 15 നാണ് സിനിമയുടെ റിലീസ്. പാ രഞ്ജിത്തിന്റേയും വിക്രമിന്റേയും കരിയറുകളിലെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് തങ്കലാന്‍. അതേസമയം പൊന്നിയിൻ സെൽവൻ ടു ആണ് വിക്രമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കഴിഞ്ഞ ദിവസമാണ് പൊന്നിയന്‍ സെല്‍വനിലെ പ്രകടനത്തിന് വിക്രമിനെ തേടി മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരമെത്തിയത്. എന്തായാലും തങ്കലാനു വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതാദ്യമായിട്ടാണ് വിക്രമും പാ രഞ്ജിത്തും ഒരുമിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന തങ്കലാനിൽ വിക്രമിന്റെ മികച്ച പ്രകടനം തന്നെ കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറിന് ഗംഭീര പ്രതികരങ്ങളാണ് ലഭിച്ചത്. പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് പാര്‍വ്വതിയും തമിഴില്‍ അഭിനയിക്കുന്നത്. ഓഗസ്റ്റ് പതിനഞ്ചിനാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക.











