
മണിച്ചിത്രത്താഴ് സിനിമയിലേക്ക് തന്നെ സജസ്റ്റ് ചെയ്തത് നടൻ മോഹൻലാൽ ആണ് നടി വിനയപ്രസാദ് പറയുന്നു, ഗംഗയെ പോലെ പ്രേക്ഷകരുടെ മനസു കീഴടക്കിയ കഥാപാത്രമാണ് ചെമ്പൻകോട്ടെ ശ്രീദേവി. ഇപ്പോഴിതാ ശ്രീദേവിയായി താൻ എങ്ങനെയാണു മണിച്ചിത്രത്താഴ് ലേക്ക് എത്തിയത് എന്ന് പറയുകയാണ് നടി. ബാംഗ്ലൂരിൽ വെച്ച് ഒരു ഓണാഘോഷപരുപാടി നടത്തിയിരുന്നു. അന്ന് തന്റെ ആദ്യത്തെ കന്നട സിനിമ റിലീസ് ചെയ്തിട്ട് സൂപ്പർ ഹിറ്റായി നിൽക്കുകയായിരുന്നു, ആ സമയത്ത് മോഹൻലാൽ അതേ ഓണം പരിപാടിയിൽ ചീഫ് ഗസ്റ്റായി എത്തിയിരുന്നു,

മലയാളം അറിയുമോ തമിഴ് അറിയുമോ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. സത്യത്തിൽ അവിടുന്നാണ് അദ്ദേഹവും തന്നെ നേരിട്ടു കാണുന്നത് , എന്നാൽ താൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുണ്ടായിരുന്നു, ബാംഗ്ലൂരിൽ റിലീസ് ചെയ്യുന്ന സിനിമകളും അല്ലാതെയും ഞാൻ കണ്ടിട്ടുണ്ട്, അങ്ങനെ പ്രസംഗത്തിനിടെ താൻ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചെല്ലാം സംസാരിച്ചു. അതെല്ലാം കേട്ട് അദ്ദേഹം നോക്കിയിരുന്നു,

ആ പരിപാടിക്കു ശേഷം ഏകദേശം 2 മാസം കഴിഞ്ഞാണ് ഫാസിൽ സാറിന്റെ പ്രൊഡക്ഷൻ മാനേജൻ എന്നെ വിളിക്കുന്നത്, മണിച്ചിത്രത്താഴ് സിനിമ ചെയ്യുന്നുണ്ട്, താങ്കൾക്ക് ഈ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് തന്നോട് ചോദിച്ചു, ഫാസിൽ, മോഹൻലാൽ എന്നീ പേരുകൾ കേട്ടാൽ ആരാണ് പറ്റില്ലെന്ന് പറയുന്നത്. അങ്ങനെ താൻ വരാമെന്നു പറഞ്ഞുവെന്നും തന്നെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് മോഹൻലാൽ ആണെന്ന് അവിടെ എത്തിയപ്പോൾ ഫാസിൽ സാർ ആണ് പറഞ്ഞത്, ശ്രീദേവി എന്ന കഥാപാത്രം വിനയ ചെയ്താൽ വളരെ നന്നായിരിക്കും എന്ന് മോഹൻലാൽ സാർ ഫാസിൽ സാറിനോട് പറഞ്ഞു എന്നാൽ മോഹൻലാൽ സാറിന് തന്റെ മുഴുവൻ പേര് പോലും അറിയില്ലായിരുന്നു, എന്നിട്ടും ആ സിനിമയിലേക്ക് തന്നെ പരിഗണിച്ചു അങ്ങനെയാണ് താൻ മണിച്ചിത്രത്താഴിന്റെ ഭാഗമാവുന്നതെന്നും വിനയ പ്രസാദ് പറയുന്നു











