
തനിക്ക് ഇഷ്ട്ടപെട്ട ഒരു കഥാപാത്രം ചെയ്യ്ത സിനിമ ആയിരുന്നു തെക്ക് വടക്ക് നടൻ വിനായകൻ പറയുന്നു, താൻ ഒരിക്കലും ഒരു സ്ക്രിപ്റ്റ് കേൾക്കാറില്ല. എന്നാൽ ഈ സിനിമ തെരഞ്ഞെടുക്കാൻ കാരണമുണ്ട് , സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ വിനായകൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. മാധവൻ എന്ന കഥാപത്രത്തെയാണ് താൻ തെക്ക് വടക്ക് എന്ന ചിത്രത്തിൽ ചെയ്യ്തത്. ഈ പടത്തിൽ കുറച്ചു കുടവയർ വെച്ചാണ് വിനായകൻ അഭിനയിച്ചിട്ടുളളത്.

മാധവന്‍ നല്ല വിദ്യാഭ്യാസമുള്ള ആളാണ്. ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ ആണ്. കെഎസ്ഇബിയില്‍ വര്‍ക്ക് ചെയ്ത് റിട്ടയേര്‍ഡ് ആയ ആളാണ്. ക്ലീന്‍ ആയി നടക്കുന്ന കഥാപാത്രമാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അത് തന്നെ എനിക്ക് രസമായിട്ട് തോന്നി.സത്യത്തിൽ ഇങ്ങനൊരു വേഷം താൻ ചെയ്യ്തിട്ടില്ല. എനിക്ക് ഈ ചിത്രത്തിലെ എന്റെ ബോഡി ഡിസൈൻ ആണ് കൂടുതൽ ഇഷ്ട്ടപെട്ടത്.അതുതന്നെയാണ് ഞാൻ ഈ ചിത്രത്തിൽ വരാനുള്ള കാരണവും.

ഇതിന്റെ ഡയറക്ടറും പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും ലാസറും കൂടി വന്നാണ് ഇത് പറയുന്നത്. എനിക്ക് ഒന്നുരണ്ട് ചോദ്യങ്ങള്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. ചേട്ടാ ഇയാള്‍ വെല്‍ എജ്യൂക്കേറ്റഡ് ആയ ആളാണ് എന്ന് പറഞ്ഞു, അത് എനിക്ക് ഭയങ്കര ഇഷ്ടമായി, പുള്ളീടെ ബോഡി ലാംഗേജും എനിക്ക് ഇഷ്ടമായി. മാധവന് കാലില്‍ ആണി രോഗമുണ്ടോ, മാധവന് ഗ്യാസിന്റെ ട്രബിള്‍ ഉണ്ടോ എന്നൊക്കെയാണ് എന്റെ ചോദ്യങ്ങള്‍. കഥ പറയുമ്പോൾ തന്നെ ഞാൻ ഓക്കെ ആയിരുന്നു. ഞാന്‍ ഇതുവരെ പടത്തിന്റെ സ്‌ക്രിപ്റ്റ് കേട്ടിട്ടില്ല. എന്റെ സിനിമാ ജീവിതം തീരുന്നത് വരെ ഞാനൊരു സ്‌ക്രിപ്റ്റും കേള്‍ക്കില്ല വിനായകൻ പറയുന്നു.ഒക്ടോബർ 4 നെ ആണ് തെക്ക് വടക്ക് ചിത്രത്തിന്റെ റിലീസ്, ചിത്രത്തിൽ വിനായകനൊപ്പം സുരാജ് വെഞ്ഞാറൻ മൂടും അഭിനയിക്കുന്നു.












