മദ്യപിച്ചു പോലീസ് സ്റ്റേഷനിലും ബഹളമുണ്ടാക്കി വിനായകൻ, നടന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായും സംഘര്‍ഷ൦

ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

കഴിഞ്ഞ ദിവസമാണ് നടന്‍ വിനാകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് . കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ഇങ്ങനൊരു സംഭവം നടന്നത്. മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നടന്‍ പൊലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി.

വിനായകൻ മാത്രമല്ല വിനായകന്റെ മാനേജരും സംഘവും സംഘർഷം ഉണ്ടാക്കിയിരുന്നു, നടന്റെ മാനേജരും സംഘവും ഇതിനിടെ മാധ്യമ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിനായകന്‍ ഷൂട്ടിങ്ങിന്റെ ഭാഗമായി കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് വരികയായിരുന്നു. മറ്റ് അണിയറപ്രവര്‍ത്തകര്‍ റൂം ഒഴിഞ്ഞെങ്കിലും നടന്‍ റൂം വിടാന്‍ തയാറായില്ല. ഇതോടെ ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസമായി വിനായകനും ജയസൂര്യ ഉള്‍പ്പെടെയുള്ള സിനിമ നടന്മാരും അണിയറപ്രവര്‍ത്തകരും സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയായതിന് പിന്നാലെ വിനായകനൊഴികെ മറ്റെല്ലാവരും ഹോട്ടലില്‍ നിന്ന് മടങ്ങിയിരുന്നു.എന്നാല്‍ വിനായകന്‍ ഹോട്ടലില്‍ തന്നെ തുടരുകയായിരുന്നു. റൂം ഒഴിയാന്‍ വിസമ്മതിച്ചതോടെ ഹോട്ടല്‍ ജീവനക്കാരും വിനായകനും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു, ഇതിനെ തുടർന്നാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്.