
ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർക്കെതിരെ സംവിധായകൻ വിനയൻ. സംഘടനകളിൽ നിന്ന് വിലക്കിയതുകൊണ്ട് ഒരു കാര്യവുമില്ല.ലഹരി വിഷയത്തിൽ സിനിമ സംഘടനകളും സർക്കാരും ഒരുപോലെ ഗൗരവമായി തന്നെ കാണണം. മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തിലാണ്, ശക്തമായ നടപടികൾ ഉണ്ടായാൽ ചിലപ്പോൾ ഇവർ മാറാൻ സാധ്യതയുണ്ട്.സഹപ്രവർത്തകൻ വെളിപ്പെടുത്തിയ ഇക്കാര്യം തന്നെ ഞെട്ടിച്ചെന്നും വിനയൻ പറഞ്ഞു.

അതേസമയം ഈ വിഷയത്തിൽ പ്രതികരണവുമായി സിനിമയിലെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്തെത്തി. സംവിധായകരുടെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അന്യഭാഷ സിനിമകൾ മുന്നിൽ മലയാളത്തിന് ഇതൊരു നാണക്കേട്.ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. സിനിമ സംഘടനകൾ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. കുറച്ച് ആളുകൾ ഉപയോഗിക്കുന്നത് മലയാളം സിനിമയെ മുഴുവനായി ബാധിക്കുന്നു എന്നും അഭിലാഷ് പിള്ള പറഞ്ഞുകൊണ്ട് രംഗത്ത് എത്തി.
അതേസമയം സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം എത്തിയിരുന്നു, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലാണ് ഈ അന്വേഷണം നടക്കുക. ഇന്നലെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സംവിധായകർ അറസ്റ്റിലായത്. ഫ്ലാറ്റിലേക്ക് കഞ്ചാവ് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഫ്ലാറ്റ് ഉടമയും സംവിധായകനുമായ സമീർ താഹിറിന് രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് നൽകും.












