
നിർമ്മാതാവ് ജി. സുരേഷ് കുമാർ ജൂൺ ഒന്ന് മുതൽ സിനിമാ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെതിരെ സംവിധായകൻ വിനയൻ പ്രതികരിച്ചു. വിനയൻ അഭിപ്രായപ്പെടുന്നത്, സമരത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ സംഘടനയുടെ ജനറൽ ബോഡി യോഗം ചേർന്ന് പ്രസിഡന്റോ സെക്രട്ടറിയോ പ്രഖ്യാപിക്കേണ്ടതാണെന്ന് ആണ്. അതിനാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ച പല വിഷയങ്ങളോടും താൻ യോജിക്കുന്നുവെന്നും വിനയൻ വ്യക്തമാക്കി. മലയാള സിനിമയില്‍ പരിഹരിക്കപ്പെടേണ്ടതായി നിരവധി പ്രശ്‌നങ്ങളുണ്ടെന്നും സംഘടനയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത് ഉണ്ടെന്നും വിനയൻ പറഞ്ഞു.

പ്രത്യേകിച്ച് സര്‍ക്കാരിന്റെ വിനോദ നികുതി പോലുള്ളവ. അതിനെപ്പറ്റിയൊക്കെ നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതിലും തെറ്റില്ല. അദ്ദഹം ഒരു സീനിയര്‍ നിര്‍മ്മാതാവാണ്. വ്യക്തിപരമായി അഭിപ്രായം പറയാം.പക്ഷേ നിര്‍മ്മാതാക്കളുടെ സംഘടന ജൂണ്‍ മാസം മുതല്‍ സമരം ചെയ്യുന്നു എന്നൊക്കെ പറയേണ്ടത് ആ സംഘടനയുടെ ജനറല്‍ബോഡി വിളിച്ചു കൂട്ടി തീരുമാനിച്ച ശേഷം സംഘടനയുടെ പ്രസിഡന്റോ സെക്‌റട്ടറിയോ അല്ലേ? തീരുമാനിക്കേണ്ടത്എന്ന കാര്യത്തില്‍ സംശയമില്ല.
അവര്‍ സജീവമായി ഇവിടുണ്ടല്ലോ നിര്‍മ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂര്‍ ഈ എഫ്ബി പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പല കാര്യത്തോടും അതുകൊണ്ടു തന്നെ ഞാന്‍ യോജിക്കുന്നു,വിനയൻ പറയുന്നു, അതേസമയംസുരേഷ് കുമാറിന്റെ പ്രസ്താവനകൾക്ക് പിന്തുണയുമായി നിർമാതാവ് സിയാദ് കോക്കർ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം സുരേഷ് കുമാർ പറഞ്ഞ കണക്കുകൾ സത്യമാണെന്നും, ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം വൈകാരികമാണെന്നും അഭിപ്രായപ്പെട്ടു.












