
പ്രേഷക പ്രിയങ്കരയാണ് വിൻസി അലോഷ്യസ്. ‘കുസൃതി’ എന്ന സിനിമയിലൂടെയായിരുന്നു വിന്‍സിയുടെ സിനിമ അരങ്ങേറ്റം. എന്നാൽ നടി അതിനു മുൻപ് നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെ തന്റെ കരിയറിന്റെ തുടക്കം കുറിച്ചത്. ഷോയില്‍ റണ്ണര്‍ അപ്പ് ആയിട്ടാണ് വിന്‍സി പടിയിറങ്ങിയത്. കുസൃതിക്ക് ശേഷം തുടര്‍ന്ന് വിന്‍സി ചെയ്ത സിനിമകള്‍ എടുത്ത് നോക്കിയാല്‍ എല്ലാം നമ്പർ വൺ തന്നെയാണ്, താൻ വെറുതേ ഒരു സിനിമയ്ക്ക് വേണ്ടി ഒരു കഥാപാത്രവും ചെയ്തിട്ടില്ല വിൻസി മുൻപും പറയാറുണ്ട്.

എന്നാൽ ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനെ വിന്‍സിക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. അതിന് ശേഷംതനിക്ക് നല്ല സിനിമകൾ ഒന്നും തന്നെ തേടി എത്തിയില്ല. ദൈവവിചാരം കുറഞ്ഞതും, അഹങ്കാരം തലക്ക് പിടിച്ചതുമാണ് കാരണമെന്നും വിൻസി പറയുന്നു. അഹങ്കാരം തലക്ക് പിടിച്ചപ്പോൾ കഴിവുണ്ടെങ്കിൽ എന്തും നേടാം എന്നായിരുന്നു തന്റെ ചിന്ത വിൻസി പറയുന്നു . എന്നാൽ പ്രാർത്ഥന കുറഞ്ഞതോടെ പ്രശസ്തി കുറഞ്ഞെന്നും വിൻസി പറയുന്നു.

ഞാൻ സിനിമയിലേക്ക് വന്നത് എങ്ങനെ എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. നായികാ നായകൻ റിപ്പോയാലിറ്റി ഷോയിലൂടെയാണ് ഞാൻ വന്നത്. എനിക്ക് ഭയങ്കര അനുഗ്രഹം ഉണ്ട്. ആ സമയത്ത്. നല്ല പ്രാർത്ഥനയുണ്ട്. അഹങ്കാരം ഒന്നും ഉണ്ടായിരുന്നില്ല. ആരെയും ഉപദ്രവിക്കാതെയും ആരെയും വെറുപ്പിക്കാതെയും ആണ് മുൻപോട്ട് പോയതും. അങ്ങനെ വഴികൾ തുറന്നു, നല്ല നല്ല സിനിമകളുടെ ഭാഗമായി. രേഖ യിലൂടെ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു. ഈ ഒരു വളർച്ചയിൽ എനിക്ക് മാറ്റങ്ങൾ സംഭവിച്ചു. ഞാൻ ഭയങ്കര അനുഗ്രഹിക്കപ്പെട്ടവൾ ആണെന്ന തോന്നലിൽ നിന്നും മാറ്റം സംഭവിച്ചു. അനുഗ്രഹം എന്ന തോന്നലിൽ നിന്നും അത് പയ്യെ പയ്യെ അഹങ്കാരം ആയി മാറി. എന്റെ വിജയം എന്റെ കഴിവാണ് എന്ന് ഞാൻ അഹങ്കരിച്ചു. നമ്മളുടെ മനസ്സിൽ പ്രാർത്ഥനയും നന്മയും ഉള്ളപ്പോൾ നമ്മൾ എത്തേണ്ട ഇടത്ത് എത്തുക തന്നെ ചെയ്യും. അങ്ങനെ എത്തിയ ആളാണ് ഞാൻ . അതൊന്നും ഇല്ലാതെ ആയപ്പോൾ ഞാൻ എവിടെയും എത്തിയില്ല. വിൻസി പറയുന്നു.












