
ഏതാണ്ട് 35 വയസിനു മേലെ പ്രായമുള്ള യുവാവിന് വേണ്ടിയുള്ള വിവാഹാലോചനയുടെ നർമ രസങ്ങളുമായാണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്ര൦ ഒരു ജാതി ജാതകം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് , ഇപ്പോൾ സിനിമയുടെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്തകര് . വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്,
ജനുവരി 31ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ബാബു ആന്റണി, പി.പി. കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.












