ചിത്രത്തിൽ മോഹൻലാലിനൊപ്പം ആ നടന് പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു! തുറന്നുപറയുന്നു സംവിധായകൻ വി എം വിനു

2003 ൽ വി എം വിനു സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു ‘ബാലേട്ടൻ’. അത്താണിപ്പറമ്പില്‍ ബാലചന്ദ്രന്‍ എന്ന ബാലേട്ടനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു ബാലേട്ടൻ. മോഹന്‍ലാലിന് പുറമെ ദേവയാനി, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, റിയാസ് ഖാന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു, ചിത്രത്തിൽ അഭിനയിച്ച വില്ലൻ നടനായ റിയാസ് ഖാൻ മോഹൻലാലിനൊപ്പം കട്ടക്ക് നിൽക്കുമോ എന്ന് പലരും തന്നോട് പറഞ്ഞതായി പറയുകയാണ് സംവിധായകൻ.

ബാലേട്ടനിൽ നായകനൊപ്പം ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് റിയാസ് ഖാൻ അവതരിപ്പിച്ച ഭദ്രൻ. മസിൽമാനാണെങ്കിലും കാഴ്‌ചയിൽ വലിയ സൈസ് ഇല്ലാത്ത നടനാണ് റിയാസ് ഖാൻ. മോഹൻലാലിനോട് പിടിച്ചുനിൽക്കാൻ നടൻ റിയാസ്ഖാന് കഴിയുമോ എന്ന് ഷൂട്ടിനിടയിൽ സെറ്റിലെത്തിയ പല ആൾക്കാരും ,കൂടാതെ ലാൽ ഫാൻസും എന്നോട് സംശയം ചോദിച്ചു. വില്ലനെ മാറ്റിയാൽ നന്നാകുമെന്നും അവർ പറഞ്ഞു. ഞാനത് ഷൂട്ട് ചെയ്ത‌ത്. പൊലിപ്പിക്കാമെന്ന് അവർക്ക് ഉറപ്പുകൊടുത്തു, വി എം വിനു പറയുന്നു.

എന്നാൽ റിയാസ്ഖാനാണെങ്കിൽ ലാലിന്റെ മുന്നിൽ നിൽക്കാൻ പോലും പേടി. ‘പോടാ ബാലേട്ടാ’ എന്ന് ലാലിൻ്റെ നേരേ നോക്കി റിയാസ് പറയുന്ന സീൻ 15 ടേക്കാണ്  എടുക്കേണ്ടി വന്നത് . ഷൂട്ടിങ് കഴിഞ്ഞപ്പോൾ റിയാസ്ഖാന്  ഡബ്ബ്  ആര് ചെയ്യും എന്നതായി ചർച്ച. അവസാനം  ഷമ്മി തിലകനാണ് ഷോബിയുടെ കാര്യം പറഞ്ഞത്. അങ്ങനെ ഷോബിയാണ്  റിയാസ്ഖാന് ഡബ്ബ് ‌ചെയ്‌തു. അത് കഴിഞ്ഞാണ് ലാൽ ഡബ്ബ് ചെയ്യാനെത്തിയത്, എന്തായലും ചിത്രത്തിൽ റിയാസ് ഖാൻ തന്റേതായ അഭിനയം മോഹൻലാലിനൊപ്പം അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു വി എം വിനും പറയുന്നു.