
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ട താരം നയന്‍താര. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിഘ്നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ ഇക്കഴിഞ്ഞ ഞായറാഴ്ച ദിവസം ജൂൺ 9ന് രണ്ടാം വിവാഹ വാർഷിക ദിനത്തിൽ നയൻ താരയ്‌ക്കൊപ്പമുള്ള കുടുംബ ജീവിതത്തെ കുറിച്ച് വിഘ്നേഷ് ശിവൻ എഴുതിയിരിക്കുന്നു പുതിയ ഒരു കുറിപ്പാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പത്ത് വർഷമായി നയൻസിനൊപ്പം. എന്ന് പറഞ്ഞു കൊണ്ടാണ് വിഘ്‌നേശ് ശിവൻ ഈ കുറിപ്പ് ആരംഭിക്കുന്നത്. വിക്കിനയൻ ആയിട്ട് രണ്ട് വർഷം… നിന്നെ വിവാഹം കഴിച്ചതാണ് എൻ്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം.

എൻ്റെ ഉയിരേ ഉലകമേ… നിന്നെ ഒരുപാട് സ്നേഹിക്കുന്നു എൻ്റെ തങ്കമേ… കൂടുതൽ രസകരമായ സമയങ്ങളിലേക്കും ഓർമ്മകളിലേക്കും വിജയകരമായ നിമിഷങ്ങളിലേക്കും ഒരുപാട് ദൂരം പോകാനുണ്ട്. എപ്പോഴും നമ്മോടൊപ്പം നിൽക്കാനും നമ്മളെ സംരക്ഷിക്കാനും നമ്മുടെ വലിയ വലിയ അഭിലാഷങ്ങൾ നമ്മുടെ ഉയിർ, ഉലകം എന്നിവയിലൂടെ വിജയിപ്പിക്കാനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് നയൻതാരയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് കൊണ്ട് വിഘ്നേഷ് ശിവൻ കുറിച്ചത്. ഒപ്പം ഹോങ്കോങിൽ അവധി ആഘോഷിക്കുന്നതിനിടെ നയൻതാരയെ എടുത്ത് ഉയർത്തുന്ന ഒരു വീഡിയോയും വിക്കി പങ്കിട്ടു. ആദ്യമായാണ് ഭാര്യയ്ക്കൊപ്പമുള്ള ഇത്തരം പ്രണയ നിമിഷങ്ങളുടെ വീഡിയോ വിക്കി പങ്കിടുന്നത്.
വീഡിയോ വൈറലായതോടെ ഇക്കഴിഞ്ഞ വർഷങ്ങളിൽ കണ്ടിട്ടുള്ളതിൽ വെച്ച് നയൻസിൻ്റെ ഏറ്റവും ഹൃദ്യമായ ചിരിയാണ് വിക്കി പങ്കിട്ട വീഡിയോയിൽ കണ്ടതെന്നാണ് കമന്റുകൾ.അതേസമയം നയൻതാര സംവിധായകന്‍ വിഘ്നേഷ് ശിവനെ വിവാഹം ചെയ്തത് മുതല്‍ കുടുംബ ജീവിതത്തിനാണ് അതീവ ശ്രദ്ധ നൽകുന്നത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമാണ് നയന്‍താര ഇപ്പോള്‍ ഏറിയ സമയവും ചെലവഴിക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രണയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും.ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ രണ്ട് വർഷം മുമ്പ് ജൂൺ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്












