
ഉണ്ണി മുകുന്ദൻ നായകനായി വന്ന ഒരു വയലൻസ് ഹിറ്റ് ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ തീയറ്ററുകളിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു . ഇതിനോടകം മാര്‍ക്കോ 116 കോടിയിലധികം നേടിയിട്ടുണ്ട്. ഇപ്പോൾ സോണിലിവിലൂടെ മാര്‍ക്കോ ഒടിടിയിലും എത്തിയപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ കുറിപ്പും ശ്രദ്ധയാകര്‍ഷിക്കുകയാണ്. കുറിപ്പ് രൂപ൦ ഇങ്ങനെ… ഒടിടി പ്ലാറ്റ്ഫോമിൽ മാർക്കോ റിലീസിനെത്തുമ്പോൾ ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് പുറത്തിറക്കാക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്,

അവരുടെ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഞങ്ങൾക്ക് അനുസരിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ പ്രേക്ഷകർ സ്വീകരിച്ച മാർക്കോയുടെ തിയേറ്റർ പതിപ്പ് അതേപടി നിലനിർത്തുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. സോണിലിവിലൂടെ മാർക്കോയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്, കൂടാതെ തിയറ്ററുകളിൽ നിങ്ങൾ നൽകിയ എല്ലാ പിന്തുണയും ഈ അവസരത്തിലും പ്രതീക്ഷിക്കുന്നു.എന്നാണ് നിർമാതാക്കൾ കുറിച്ചിരിക്കുന്നത്.
സംവിധായകൻ ഹനീഫ് അദേനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിചിരിക്കുന്നത്, മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ നായകൻ ഉണ്ണി മുകുന്ദനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തുന്നത് ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നീ താരങ്ങളാണ്.












