പൃഥ്വിയെ പുറത്താക്കാൻ നോക്കിയപ്പോൾ അന്ന് എതിർത്തത് മമ്മൂട്ടി ആണ് , അദ്ദേഹത്തെ കുറിച്ച് വേണമെങ്കിൽ ഒരു പുസ്തകം തന്നെ എഴുതാം ; മല്ലിക സുകുമാരൻ

ഒരു കാലഘട്ടത്തിൽ  പൃഥ്വിരാജിനെ മലയാളസിനിമയില്‍ നിന്ന് വിലക്കിയിരുന്നു. 2003-2004 കാലഘട്ടത്തില്‍ താരസംഘടനയായ എ എം എം എ ആണ് പ്രിഥ്വിയെ വിലക്കിയത് . പൃഥ്വിരാജ് നായകനാകുന്ന സിനിമയോട് സഹകരിക്കുന്നതില്‍ നിന്ന് പല താരങ്ങളും പിന്മാറിയ സമയമായിരുന്നു അത് .

പൃഥ്വിയുടെ അഭിപ്രായപ്രകടനങ്ങളില്‍ അസ്വസ്ഥരായതുകൊണ്ടാണ് സംഘടന പൃഥ്വിക്ക് വിലക്ക് കല്പിച്ചത്. അന്നത്തെ യോഗത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഇപ്പോൾ  മല്ലിക സുകുമാരന്‍. മലയാള സിനിമയിൽ പലപ്പോഴായി ​ഗ്രൂപ്പിസം നടന്നിട്ടുണ്ട്. അതിനുള്ള ഉദാഹരണമായിരുന്നു പൃഥ്വിരാജിനുണ്ടായ ഈ അനുഭവം .

പ്രിഥ്വിയെ  തുടക്കകാലത്ത് പല രീതിയിൽ ആക്രമിച്ചിട്ടുണ്ട്. അന്ന് ആ പ്രശ്നങ്ങളെല്ലാം ഒത്തു തീർപ്പാക്കാൻ മുന്നോട്ടു വന്നത് മമ്മൂട്ടിയായിരുന്നു. അതിനു കാരണം പൃഥ്വിയുടെ അച്ഛൻ സുകുമാരനാണ്. നടൻ സുകുമാരനുമായി മമ്മൂട്ടിക്ക് അടുത്ത ബന്ധമുണ്ട്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളും ചെയ്തിട്ടുണ്ട്.

പൃഥ്വിയെ ഇനി സിനിമയിൽ അഭിനയിപ്പിക്കില്ല എന്ന ഘട്ടം എത്തിയിരുന്നു. അന്ന് പൃഥ്വിരാജ് വളരെ കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തത്. എന്നിട്ടും മലയാള സിനിമയിലെ ചില പ്രത്യേക ആളുകൾ അ​ദ്ദേഹത്തെ ബാൻ ചെയ്തു. അന്ന് ഒപ്പം നിന്നവരിൽ ഒരാളായിരുന്നു മമ്മൂട്ടി എന്നാണ്  മല്ലിക സുകുമാരൻ പറയുന്നത്.

മമ്മൂട്ടിയെ തനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇന്നും മറക്കാൻ സാധിക്കാത്ത ഒരു സംഭവം  മനസിൽ ഉണ്ട് എന്നും മല്ലിക പറയുന്നു . അതായത് പൃഥ്വിരാജിന് തുടക്ക കാലത്ത് സംഘടനയിൽ നിന്നും പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. രാജു അഭിനയിക്കുന്നതിനെതിരെ മുദ്രാവാക്യം വിളികളുണ്ടായി.  സത്യത്തിൽ ആ സമയത്ത് രാജുവിനോട് എല്ലാവർക്കും എന്തിനാണ് ഇത്രയും ദേഷ്യം ഉണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മല്ലിക പറയുന്നു . കാരണം ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയം രാജു രണ്ടു മൂന്ന് സിനിമകൾ മാത്രമേ ചെയ്തിട്ടുണ്ടായിരുന്നുള്ളു. എല്ലാവരും പറയുന്നത് രാജു ഇനി സിനിമകൾ ചെയ്യരുതെന്നായിരുന്നു.

അന്ന് എല്ലാ താരങ്ങളും ചുറ്റിലും ഇരിക്കുമ്പോൾ മമ്മൂട്ടി മാത്രം തന്റെ അടുത്തേക്ക് വന്ന് ചില കാര്യങ്ങൾ പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർക്കാൻ പറ്റുമെങ്കിൽ തീർക്കണേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം നീട്ടി കൊണ്ടു പോകണം എന്നും അതുവഴി പൃഥ്വിരാജ് കുറച്ച് കാലം അവസരങ്ങളില്ലാതെ നടക്കണമെന്നും ഒരു കൂട്ടം ആളുകൾ ആ​ഗ്രഹിക്കുന്നുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർതിരുന്നു. അന്ന് സംസാരിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത് ഒരു സോറി പറഞ്ഞ് പ്രശ്നം തീർക്കാൻ വേണ്ടിയായിരുന്നു. പക്ഷേ എല്ലാവരും ആവശ്യപ്പെട്ടത് മാപ്പ് വലിയരീതിയിൽ  തന്നെ പറയണമെന്നാണ് എന്നും മല്ലിക സുകുമാരൻ പറയുന്നു.

മമ്മൂട്ടി വളരെ പൊളൈറ്റായിട്ടാണ് അന്ന് മല്ലികയോട് സംസാരിച്ചത് എന്നും മല്ലിക വ്യക്തമാക്കുന്നു. കാരണം  പൃഥ്വിരാജ്, നടൻ സുകുമാരന്റെ മകനായത് കൊണ്ടാണ് അത്രയും സ്നേഹത്തോടെ പ്രശ്നം അവസാനിപ്പിക്കാൻ  മമ്മൂട്ടി മുന്നോട്ട് വന്നത് . പൃഥ്വിയുടെ കരിയർ തന്നെ നശിപ്പിക്കാൻ എല്ലാവരും ശ്രമിച്ചപ്പോൾ ആ പദ്ധതി തകർത്തതും മമ്മൂട്ടിയാണ് എന്നും മല്ലിക പറയുന്നു.

ഒരിക്കൽ ഞങ്ങൾ ഒരു സിനിമ എടുത്തു. അന്ന് മമ്മൂട്ടിയെ കണ്ട് സംസാരിക്കാനും ഡെയ്റ്റ് പറയാനുമായി എറണാകുളത്ത് സുകുമാരൻ വന്നിരുന്നു. അന്ന് മമ്മൂട്ടി പറഞ്ഞത് സുകുവേട്ടൻ ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടേണ്ട, ഞാൻ അങ്ങോട്ട് വരാമെന്നായിരുന്നു. അത്രയും ബഹുമാനം അദ്ദേഹത്തിന് സുകുമാരേട്ടനോട് ഉണ്ട്. അന്ന് മുതൽ ഇങ്ങോട്ട് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ മര്യാദയും പാലിക്കുന്ന ഒരാളാണ് മമ്മൂട്ടി എന്നും പിന്നെ ചൂടാവുമ്പോൾ മാത്രം കുറച്ച് പറയും. പക്ഷേ അതെല്ലാം അഞ്ച് മിനുറ്റ് കൊണ്ട് കഴിയും. അദ്ദേഹത്തിന്റെ മഹത്വം അഭിനയത്തിൽ മാത്രമല്ല, മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ആറ്റിറ്റ്യൂഡിലും പരോപകാരത്തിലുമുണ്ട് എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ ഇങ്ങനെയൊന്നും പറ്റില്ല, ചിലപ്പോൾ ഒരു പുസ്തകം എഴുതേണ്ടി വരുമെന്നും  മല്ലികാ സുകുമാരൻ കൂട്ടിച്ചേർത്തു.  സുകുമാരന്‍ ചേട്ടന്‍ പലപ്പോഴും പറയാറുണ്ട് ‘മമ്മൂട്ടി ശരിക്കും അദ്ദേഹത്തെപ്പോലെയാണ്’ എന്ന്. പറയേണ്ട കാര്യം ആരുടെ മുഖത്ത് നോക്കിയായാലും പറയുന്ന സ്വഭവമാണ് സുകുമാരന്‍ ചേട്ടന്റേത്. ഉള്ളില്‍ വെച്ചുകൊണ്ട് നടക്കുന്ന സ്വഭാവം പുള്ളിക്കില്ല. മമ്മൂട്ടിയും അതുപോലെയാണ്.

ഭർത്താവ് സുകുമാരനെ സിനിമയിൽ നിന്ന് അകറ്റാൻ ശ്രമിച്ചവർ‍ മക്കളെയും ഒറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് മല്ലിക സുകുമാരൻ  മുൻപൊരിക്കലും  പറഞ്ഞിരുന്നു. എന്നാൽ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും സിനിമാ കരിയറിൽ ഒഴിച്ചു നിർത്താനാവാത്ത സംവിധായകനാണ് വിനയൻ. ഇന്ദ്രജിത്തിന്റെ സിനിമാ പ്രവേശം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വില്ലൻ വേഷങ്ങളിലൊന്നായിരുന്നു ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’ എന്ന സിനിമയിലൂടെ ലഭിച്ചത്. വിനയന്റെ ‘മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, സത്യം’ എന്നീ സിനിമകളിലൂടെ പൃഥ്വിക്കും മികച്ച അവസരം ലഭിച്ചു.