
എഎംഎംഎ യുടെ അധ്യക്ഷസ്ഥാനം രാജിവച്ചതിന്പിന്നിൽ മമ്മൂട്ടിയെന്നു മോഹൻലാൽ. തീരുമാനം എടുക്കുന്നതിന് മുമ്പ് ആദ്യം താൻ മമ്മൂട്ടിയോടെ സംസാരിച്ചു. ഇതാണ് നല്ലത് എന്നും മമ്മൂട്ടി പറഞ്ഞെന്നും മോഹൻലാല്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി തന്നെ രാജിവെക്കാൻ മോഹന്‍ലാല്‍ തീരുമാനിചിരുന്നു. ചുമതലയില്‍ തുടരാനാവില്ലെന്ന് മോഹന്‍ലാല്‍ നിലപാടെടുത്തു.മോഹന്‍ലാല്‍ ഒറ്റയ്ക്ക് രാജിവെയ്ക്കരുതെന്ന് അഭിപ്രായം ഉയര്‍ന്നതോടെയാണ് എക്‌സിക്യൂട്ടിവിനോട് ആലോചിക്കാന്‍ തീരുമാനിച്ചത്.
മോഹൻലാൽ രാജി വെക്കാൻ ഒരുങ്ങിയപ്പോൾ മമ്മൂട്ടിയുൾപ്പെടെയുള്ളവർ എതിർപ്പറിയിച്ചെന്നും, പിന്നീടാണ് ഒറ്റക്ക് രാജിവെക്കേണ്ടന്ന തീരുമാനത്തിലേക്കെത്തിയത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. പുതിയ ഭരണസമിതി വരട്ടെ എന്നതായിരുന്നു മമ്മൂട്ടിയുടെ നിർദേശം.താര സംഘടനയുടെ പ്രസിഡന്റ് സ്ഥാനം താൻ രാജിവയ്‍ക്കുന്നത് വികാരാധീനനായിട്ടാണ് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. ഭരണസമിതി അംഗങ്ങളുടെ ഓണ്‍ലൈൻ യോഗത്തിലാണ് താരം വികാരാധീനനായത്.

രാജിയെ ആദ്യം എഎംഎംഎയിലെ ഒരു വിഭാഗം എതിര്‍ത്തു. തിരുത്തലിനു വേണ്ടത് രാജിയല്ലെന്ന അഭിപ്രായം ഉയര്‍ന്നു. കരുത്തുറ്റ നിലപാടും നടപടിയുമാണ് മുഖം രക്ഷിക്കാന്‍ അനിവാര്യമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ദുരൂഹ താല്പര്യങ്ങളെന്നായിരുന്നു മോഹന്‍ലാലിന്റെ നിലപാട്. പ്രതിരോധിക്കാന്‍ ശ്രമിച്ചാലും ആരോപണങ്ങള്‍ തുടരുമെന്നും മോഹന്‍ലാല്‍ നിലപാടെടുത്തു.ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു.
സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാലിന്റെ രാജി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തായതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് മലയാളത്തിലെ താര സംഘടന അമ്മയില്‍ കൂട്ട രാജിയുണ്ടായത്. 17 അംഗ കമ്മിറ്റിയാണ് രാജിവെച്ചത്.സംഘടനയിലെ അംഗങ്ങള്‍ അടുത്തിടെ ലൈംഗിക ആരോപണത്തില്‍ പെട്ടതിനാല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം. അമ്മയിലെ ഭിന്നത അടുത്തിടെ രൂക്ഷമായിരുന്നു. വൈസ് പ്രസിഡന്റ് ജഗദീഷിനൊപ്പം യുവ താരങ്ങളും വനിതാ അംഗങ്ങളും സംഘടിച്ചതും പ്രതിസന്ധിയുണ്ടാക്കി. താരങ്ങള്‍ വാട്‍സ് ആപ്പ് ഗ്രൂപ്പില്‍ തര്‍ക്കിച്ചപ്പോള്‍ ഭരണസമിതി രാജിവയ്‍ക്കുന്നതായി മോഹൻലാല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് വൈകരുതെന്ന് യുവ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി വിളിച്ച് ഭരണസമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലെ ഭരണസമിതി താല്‍ക്കാലികമായി തുടരാനുമാണ് ആലോചന.അമ്മയ്‍ക്ക് വീഴ്‍ച സംഭവിച്ചുവെന്ന് പൃഥ്വിരാജടക്കമുള്ളവര്‍ പറയുകയും ചെയ്‍തിരുന്നു.
പാർവതി തിരുവോത്ത് സിനിമയിൽ വിലക്ക് നേരിട്ടിരുന്നല്ലോ എന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രിത്വിയുടെ മറുപടി ഇങ്ങനെയായിരുന്നു ; പാര്‍വതിക്ക് മുമ്പ് നിങ്ങള്‍ക്ക് മുന്നില്‍ താൻ ഉണ്ട്. ശരിയാണ്. ഒരിക്കലൊരു നിലപാട് എടുത്തതിന്റെ പേരില്‍. നിരോധനം എന്ന് അങ്ങനെ വിളിക്കുന്നത് തെറ്റാണ് എന്നും നടൻ പൃഥ്വിരാജ് വ്യക്തമാക്കി.. ബഹിഷ്‍കരണം ഓരോരുത്തരുടയും വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ ബഹിഷ്‍കരണം എന്ന് ഇന്ന് പറയുന്നത് അധികാര സ്ഥാനത്ത് ഇരിക്കുന്ന ആള്‍ക്കാരില്‍ നിന്ന് വരുമ്പോള്‍ അത് നിരോധനമാണ്. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ ഇന്നും സംഘടിതമായിട്ട് സിനിമയില്‍ ഒരാളുടെ തൊഴിലവസരം ഇല്ലാതാക്കുന്നുണ്ടെങ്കില്‍ അതിനെ എന്തായാലും അഡ്രസ് ചെയ്യണം. അതിനെതിരെ നടപടികള്‍ ഉണ്ടാകണം. ആര്‍ക്കും അങ്ങനെ ചെയ്യാൻ അവകാശമില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഇതിനെയാണ് നിങ്ങള്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ അത് ഉണ്ടാകാൻ പാടില്ല ഒരിക്കലും. വിലക്ക് പാടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു പൃഥ്വിരാജ്.
.











