മൂന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും ,മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല! എന്നിട്ടും ഇപ്പോള്‍ എന്തിനാണ്  അറസ്റ്റ്, ബാല 

മുന്‍ ഭാര്യയെയും മകളെയുംസോഷ്യൽ മീഡിയയിലൂടെ  തുടര്‍ച്ചയായി അധിക്ഷേപിച്ചതോടെ രാവിലെ  നടന്‍ ബാലയുടെ വീട്ടിലെത്തി നടനെ പോലീസ് അറസ്റ്റ് ചെയ്തത് . മുന്‍ ഭാര്യഅമൃതയുടെ  പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയെ കൊച്ചിയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. എന്നാൽ മൂന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും ഇപ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്‌തെന്ന് മനസ്സിലാകുന്നില്ലാ എന്നാണ് നടൻ ചോദിക്കുന്നത്.

പോലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് നടൻ ഈ  കാര്യം ചോദിക്കുന്നത്. ബാലയെ കൂടാതെ ഈ കേസിൽ ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും  പ്രതികളാണ്. അതേസമയം വൈദ്യപരിശോധനയ്ക്ക് ശേഷം ബാലയെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

ജുവനൈല്‍ ജസ്റ്റിസ് ആക്ടട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് ജാമ്യത്തെ എതിര്‍ക്കുമെന്ന കാര്യം ഉറപ്പാണ്, അതേസമയം ബാലയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ് പറഞ്ഞു. പൊലീസുമായി സഹകരിക്കുന്ന ആളാണ് ബാല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിൽ ബാല സഹകരിക്കുമായിരുന്നു. ഇപ്പോഴത്തെ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും കേസ് റദ്ദാക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബാലയെന്നും ഫാത്തിമ സിദ്ദിഖ് പറഞ്ഞു.