
ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് സഞ്ജയ് ലീല ബൻസാലി സിനിമകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളാണ് ബോളിവുഡ് ലോകത്ത് വലിയ ചർച്ചയാകുന്നത്. റേഷന് ക്യൂ നിൽക്കുന്ന വീട്ടമ്മമാരേക്കാൾ തന്നെ ആകർഷിക്കാറുള്ളത് നർത്തകിമാരും ലൈംഗിക തൊഴിലാളികളുമാണ് എന്നാണ് സഞ്ജയ് ലീല ബൻസാലി പറയുന്നത്.
‘ഒരുപാട് നിഗൂഢതകളുള്ള സ്ത്രീകളാണ് അവർ. നർത്തകിമാരും ലൈംഗിക തൊഴിലാളികളും വ്യത്യസ്തരാണ്. പക്ഷേ അവർക്ക് പ്രത്യേകതരം ശക്തി അനുഭവപ്പെടും. ഇത് കണ്ടുനിൽക്കാൻ തന്നെ എനിക്ക് ഏറെ താൽപ്പര്യമാണ്. ആവർ പാട്ടുപാടുകയും ഡാൻസു ചെയ്യുകയും ചെയ്യും. അവരുടെ സന്തോഷവും ദുഃഖവുമെല്ലാം സംഗീതവും ഡാൻസുമാണ്. ജീവിതത്തിലെ കല മനസിലാക്കിയവരാണ് അവർ. അവരുടെ വസ്ത്രവും ആഭരണങ്ങളുമെല്ലാം ആകർഷകമാണ്’ – അദ്ദേഹം കൂട്ടിച്ചേർത്തു.
‘നമ്മൾ കലാകാരന്മാർ. നിങ്ങൾ അവരെ എന്ത് പേരു വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ എനിക്ക് അവരെ ആവശ്യമാണ്. നിഗൂഢമായവ എനിക്ക് സൃഷ്ടിക്കണം. പണ്ട് സ്‌കൂളിലേക്ക് പോകുമ്രോൾ എന്നെ ആകർഷിച്ചിട്ടുള്ളത് ഇവരാണ്. റേഷനു വേണ്ടി ക്യൂ നിൽക്കുന്ന മധ്യവർഗ വീട്ടമ്മ എന്നെ ആകർഷിച്ചിട്ടില്ല’ – സഞ്ജയ് ലീല ബൻസാലി പറഞ്ഞു.











