
റോക്കിംഗ് സ്റ്റാർ യഷ് നായകനായി എത്തുന്ന പുതിയ പാൻ-ഇന്ത്യൻ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ റിലീസിന് മുന്നോടിയായി അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ വൻ നേട്ടം കൊയ്യുന്നു. ബ്രഹ്മാണ്ഡ ഹിറ്റായ ‘കെ.ജി.എഫ് 2’ വിന് ശേഷം യഷ് പ്രധാന വേഷത്തിൽ തിരികെ എത്തുന്ന ചിത്രമെന്ന നിലയിൽ വൻ പ്രീ-റിലീസ് ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കണക്കുകളിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്.
മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ഈ ആക്ഷൻ-ക്രൈം ത്രില്ലർ ചിത്രത്തിന് കട്ടിംഗ്-എഡ്ജ് പ്രൊഡക്ഷൻ വാല്യൂവും സാങ്കേതിക മികവുമാണ് ഉള്ളത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് നടക്കുന്നത്. ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ വലിയ സ്ക്രീൻ കൗണ്ടോടെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ദിന ബുക്കിംഗ് തുക തന്നെ വലിയ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരുൾപ്പെടുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വൻ റിലീസിനാണ് സജ്ജമായിരിക്കുന്നത്.












