
ഇന്ത്യൻ സിനിമയുടെ മുഖ ശ്രീ തന്നെ മാഞ്ഞു എന്ന് പറയുന്നതാണ് ശെരി കാരണം ഇപ്പോഴും എപ്പോഴും നമ്മുടെ മനസ്സിൽ നിന്നും മായാത്ത ഒരു വേദനയായി എന്നും നിലനിൽക്കും.
പപ്പാ, അയാം മിസിങ് യു’ നടി ശ്രിദേവി അവസാനമായി ഭര്‍ത്താവ് ബോണി കപൂറിനോട് പറഞ്ഞവാക്കുകളാണിത്. മുംബൈയിലുള്ള താന്‍ വൈകുന്നേരം ദുബൈയിലെത്തുമെന്ന സര്‍പ്രൈസ് കാത്തിരുന്നത് ഒരുദുരന്തവാര്ത്ത കേള്ക്കാനായിരുന്നെന്ന് ബോണി കപൂര്‍ പറയുന്നു. ഫെബ്രുവരി 24നാണ് ദുബൈയിലെ ഹോട്ടല്‍മുറിയിലെ ബാത്ത്ടബ്ബില്‍ കാല്‍വഴുതി വീണ് നടി ശ്രീദേവി മരിച്ചത്. മരണശേഷം ആദ്യമായി ബോണി കപൂര്‍ നടത്തുന്ന പ്രതികരണമാണ് ഇത്.

ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചു ബോണി കപൂര്‍ ഇതാദ്യമായി ഉള്ളുതുറന്നത് ഉറ്റ സുഹൃത്തും ചലച്ചിത്രവ്യാപാര വിദഗ്ധനുമായ കോമള്‍ നാഹ്ടയോടാണ്. മുംബൈയില്‍നിന്നു 3.30 നുള്ള വിമാനം പിടിച്ച ബോണി ദുബൈ സമയം 6.20 നു ഹോട്ടല്‍ മുറിയിലെത്തി. ഡൂപ്ലിക്കേറ്റ് താക്കോല്‍ കയ്യിലുണ്ടായിരുന്നതുപയോഗിച്ചു മുറി തുറന്നപ്പോള്‍ ശ്രീദേവി പറഞ്ഞത് ‘പപ്പാ’ വരുമെന്ന് അറിയാമായിരുന്നെന്നാണ്.

റൂമിലെത്തിയ ശേഷം ഇരുവരും അരമണിക്കൂറിലേറെ സംസാരിച്ചു. മകള്‍ ജാന്‍വി ഷോപ്പിങ് നടത്താന്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇത് നിരാകരിച്ച് മറ്റൊരിടത്ത് അത്താഴത്തിന് പോകണമെന്ന് ബോണികപൂര്‍ മറുപടി നല്‍കുകയും ചെയ്തു.

ഒന്നു കുളിക്കട്ടെ എന്നു പറഞ്ഞു ബാത് റൂമില്‍ കയറിയ ശ്രീദേവി 20 മിനിറ്റു കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നപ്പോള്‍, വിളിച്ചു നോക്കി. അപ്പോള്‍ സമയം എട്ട്. അകത്തുനിന്നു പൂട്ടാത്ത വാതില്‍ തുറന്നു നോക്കിയപ്പോള്‍ ബാത് ടബ്ബില്‍ ശരീരം മുഴുവനും വെള്ളത്തില്‍ മുങ്ങി ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നതു കണ്ടെന്നാണു ബോണി കപൂര്‍ സുഹൃത്തിനോടു വെളിപ്പെടുത്തിയത്.











