പരുപാടിയിൽ പൊട്ടിക്കരഞ്ഞു സജ്‌ന, പിന്നീട് സംഭവിച്ചത്

firos and sajna programme
firos and sajna programme

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബിഗ് ബോസ്സിന്റെ ഒരു സീസൺ ആയിരുന്നു ഈ കഴിഞ്ഞ ബിഗ് ബോസ് സീസൺ 3. മത്സരാര്ഥികളിൽ കൂടുതൽ പേരും പ്രേക്ഷകർക്ക് അത്ര സുപരിചിതർ ആയവർ അല്ലായിരുന്നു. കടുത്ത പ്രേക്ഷക പിന്തുണയും പരിപാടിക്ക് ലഭിച്ചിരുന്നു. പരിപാടിയിലെ രണ്ടു പ്രധാന മത്സരാർത്ഥികൾ ആയിരുന്നു ഫിറോസും സജ്നയും. പരുപാടി തുടങ്ങി  ഇടയ്ക്ക് വെച്ചാണ് സജ്‌നയും ഫിറോസും മത്സരിക്കാൻ പരുപാടിയിൽ എത്തുന്നത്. ആദ്യം തന്നെ പരിപാടിയിലെ നിയമങ്ങൾ തെറ്റിച്ചതിനു ഇരുവർക്കും എതിരെ മോഹൻലാൽ സംസാരിച്ചിരുന്നു. പിന്നീട് ഫിറോസിന്റെയും സജ്നയുടെ മറ്റൊരു ഗെയിം തന്ത്രം ആണ് പ്രേക്ഷകരും മറ്റ് മത്സരാര്ഥികളും കണ്ടത്. പരുപാടിയിൽ മറ്റുള്ള മത്സരാത്ഥികളോട് ആവശ്യമില്ലാത്ത കാര്യത്തിനും നിസാര കാരണങ്ങൾ പറഞ്ഞും ആണ് ഫിറോസും സജ്നയും പ്രെശ്നം ഉണ്ടാക്കിയിരുന്നത്.

പലപ്പോഴും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് സജ്നയും ഫിറോസും മറ്റു മത്സരാർത്ഥികൾക്ക് നേരെ ഉയർത്തിയത്. സ്ത്രീ മത്സരാർത്ഥികളെ പോലും മോശമായ രീതിയിൽ ചിത്രീകരിക്കാൻ ഫിറോസ് പരുപാടിയിൽ ശ്രമിച്ചതിനെ തുടർന്ന് മത്സരാർത്ഥികൾ എല്ലാം സജ്നക്കും ഫിറോസിനും നേരെ ശബ്‌ദം ഉയർത്തിയിരുന്നു. പരിപാടിയിലെ നിയമങ്ങൾ തെറ്റിച്ചതിനും മറ്റു മത്സരാർത്ഥികളുടെ വ്യക്തിജീവിതം വെച്ച് പൊതുസ്ഥലത്ത് സംസാരിച്ചതിനും ഒടുവിൽ മത്സരത്തിൽ നിന്നും ഇരുവരെയും പുറത്താക്കുകയായിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതിന് ശേഷവും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ഫിറോസും സജ്നയും പങ്കെടുക്കുന്ന പറയാം നേടാം എന്ന പരിപാടിയുടെ പ്രമോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

ഫിറോസിനെ കുറിച്ചുള്ള പരാതികൾ ഒക്കെ പരുപാടിയിൽ വെച്ച് സജ്‌ന പറയുന്നുണ്. അതിനിടയിൽ ഇത് പറയാം നേടാം പരുപാടി അല്ലെ, അല്ലാതെ കുടുംബം കിളക്കുന്ന പരുപാടി അല്ലല്ലോ എന്ന് അവതാരകനായ എം ജി ശ്രീകുമാറിനോട് ഫിറോസ് ചിരിച്ച് കൊണ്ട് ചോദിക്കുന്നതും ചില മറുപടികൾ പറയുമ്പോൾ സജ്‌ന പൊട്ടിക്കരയും ഈ ഭാഗം കട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്യുമ്പോൾ ഫിറോസ് സജ്നയോട് ചൂടാകുകയും ചെയ്യുന്നത് പ്രമോ വിഡിയോയിൽ കാണിക്കുന്നുണ്ട്. കട്ട് ചെയ്യണോ വേണ്ടായോ എന്ന് തീരുമാനിക്കേണ്ടത് നീ അല്ല എന്നും അവരുടെ സമയത്തിന് വില ഉണ്ടെന്നും സജ്നയോട് ഫിറോസ് ചൂടായി പറയുന്നതും വിഡിയോയിൽ ഉണ്ട്.

ഫിറോസ് ദേക്ഷ്യപ്പെട്ടപ്പോഴേക്കും നിങ്ങളിൽ ഒരാൾ ഇരിക്ക് എന്ന് എം ജി ശ്രീകുമാർ പറയുമ്പോൾ ഫിറോസ് തന്റെ കസേരയിൽ നിന്ന് എഴുന്നേറ്റിട്ട് ഞാൻ പോകാമെന്നും ഞാൻ പുറത്തുണ്ടാകും എന്ന് പറയുന്നതാണ് പ്രമോയിൽ കാണിക്കുന്നത്. ഇതോടെ എന്താണ് പരുപാടിയിൽ സംഭവിച്ചത് എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകരും.