ഒരുപാട് രാത്രി ആയാണ് ഷൂട്ട് തുടങ്ങിയത്, എന്റെ വലിയ ഒരു സീനും ഉണ്ടായിരുന്നു!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സൗമ്യ ഭാഗ്യനാഥ്. കോമഡി പരിപാടികളിൽ കൂടിയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. നടിയും നർത്തകിയും ആയ താരം അനായാസം ആയി കോമഡി കൈകാര്യം ചെയ്യുമെന്നത് ശ്രദ്ധേയമായ കാര്യംആണ്.…

soumya about badai banglaw

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സൗമ്യ ഭാഗ്യനാഥ്. കോമഡി പരിപാടികളിൽ കൂടിയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. നടിയും നർത്തകിയും ആയ താരം അനായാസം ആയി കോമഡി കൈകാര്യം ചെയ്യുമെന്നത് ശ്രദ്ധേയമായ കാര്യംആണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ബഡായ് ബംഗ്ലാവിൽ വെച്ച് ഒരിക്കൽ തനിക്കുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം തുറന്ന് പറയുകയാണ് സൗമ്യ. ഒരിക്കൽ ഏറെ വൈകി ബഡായി ബംഗ്ളാവിന്റെ ഷൂട്ടിങ് നടത്തിയപ്പോൾ ഉണ്ടായ സംഭവം ആണ് സൗമ്യ പറയുന്നത്. സൗമ്യയുടെ വാക്കുകൾ ഇങ്ങനെ,

അന്ന് ഒരുപാട് രാത്രിയായി ആണ് ബഡായി ബംഗ്ളാവിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മുകേഷേട്ടനും പിഷാരടിയും ഒക്കെ അവിടെ അപ്പോൾ ഉണ്ടായിരുന്നു. മുകേഷേട്ടനൊക്കെ ക്ഷീണിച്ച് ഇരിക്കുവാണ്. അന്ന് എന്റെ വലിയ ഒരു സീന്‍ ആയിരുന്നു എടുക്കാൻഉണ്ടായിരുന്നത്. ചെറിയ ഒരു പേടിയും അന്ന് എനിക്ക് ഉണ്ടായിരുന്നു. ഭാഗ്യത്തിന്  ഷൂട്ട് തുടങ്ങി ഞാൻ സ്റ്റേജിൽ കയറിപ്പോയി ആദ്യ ടേക്ക് തന്നെ ഒക്കെ ആക്കുകയായിരുന്നു. ഒരുപാട് സന്തോഷം തോന്നിയിരുന്നു അപ്പോൾ. ഇതിന് സൗമ്യക്ക് വലിയൊരു കൈയ്യടി കൊടുക്കണമെന്ന് പിഷാരടി പറഞ്ഞു. എല്ലാവരും അപ്പോൾ കൈ അടിക്കുകയും ചെയ്തു. ഒരുപാട് സന്തോഷം തന്ന ദിവസങ്ങളിൽ ഒന്നായിരുന്നു അത്. ഒരുപാട് സന്തോഷം ആണ് അപ്പോൾ തനിക്ക് തോന്നിയത് എന്നും സൗമ്യ പറഞ്ഞു.

റിസോർട്ടിൽ നർത്തകി ആയി ആയിരുന്നു സൗമ്യ ജോലി ചെയ്തിരുന്നത്. അവിടെ വരുന്ന ടൂറിസ്റ്റുകൾക്ക് മുമ്പിൽ നൃത്തം ചെയ്ത സൗമ്യയ്ക്ക് നല്ല ശമ്പളം ലഭിച്ചതിനാൽ ആ ജോലിയിൽ കൂറേ കാലം സൗമ്യ തുടർന്നു. അങ്ങനെ ആ റിസോര്‍ട്ടില്‍ ജോലി ചെയ്തു വരുന്നതിനിടയിൽ ആണ് കൗമുദി ടിവിയിലെ  അളിയൻസ് എന്ന പരിപാടിയിലേക്ക് സൗമ്യയ്ക്ക് ക്ഷണം ലഭിക്കുന്നത്. അങ്ങനെ ആണ് സൗമ്യ മിനിസ്ക്രീനിലേക്ക് എത്തുന്നത്.