അവിഹിതമല്ല! അതല്ലാതെയും കാരണങ്ങളുണ്ടാകുമല്ലോ?ആരും സജ്‌നക്ക് പകരമാവില്ല, ഫിറോസ്

ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും ,സജ്‌നയും വിവാഹമോചിരകുന്നുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ സജ്‌നയാണ് ഇക്കാര്യം പുറത്തുവിട്ടത്. പിന്നാലെ പലവിധത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇപ്പോഴിതാ…

ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും ,സജ്‌നയും വിവാഹമോചിരകുന്നുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ സജ്‌നയാണ് ഇക്കാര്യം പുറത്തുവിട്ടത്. പിന്നാലെ പലവിധത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഫിറോസ് ഖാൻ. അവിഹിത ബന്ധമോ, ഈഗോയോ അല്ല തങ്ങളുടെ വിവാഹമോചനത്തിന് കാരണമെന്നും എല്ലാം ഓരോരുത്തരുടേയും ജീവിത സാഹചര്യമാണെന്നും ഫിറോസ് പറഞ്ഞു. ‘പൂമ്പാറ്റയെ പറന്നുനടക്കാൻ സജ്ഞക്ക്ഇഷ്ടമായിരിക്കാം. ആ സ്‌പേസ് നൽകുന്നതിന് തനിക്ക് പരിമിതിയുണ്ട്. അത് തന്റെ കുഴപ്പമാണ് എന്നാണ് ഫിറോസ് ഖാൻ പറയുന്നത്. ഒരു പരിധി കഴിഞ്ഞാൽ പലതും അപകടമാണ് എന്നാണ് താൻ  വിചാരിക്കുന്നത്. അത് തന്റെ കുറവായിരിക്കാം,

പക്ഷേ  അങ്ങനെയാണ് പഠിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പരിധിയിൽ കൂടുതൽ പറക്കാൻ അനുവദിക്കാൻ കഴിയില്ല. ഇതുവരെ തന്റെ  പരിധിക്കുള്ളിൽ നിന്നുള്ള സ്വാതന്ത്ര്യമൊക്കെ  നൽകിയിട്ടുണ്ട്. എന്നാൽ അങ്ങനെ പറക്കാൻ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാൻ  താൻ  താൽപര്യപ്പെടുന്നില്ല. അതുകൊണ്ട് ആ സ്പേസ് കൊടുക്കുകയേ നിവർത്തിയുള്ളു. അങ്ങനെ സ്നേഹത്തോടെ തന്നെ എടുത്ത തീരുമാനമാണ് ഡിവോഴ്സ് എന്ന്  ഫിറോസ് പറഞ്ഞു.  സജ്ന നൽകിയ അഭിമുഖത്തിൽ തന്നെപ്പറ്റി  ഒരു കുറ്റം പോലും പറയുന്നില്ല. സജ്ന കുട്ടിത്തമുള്ള കുട്ടിയാണ്, അങ്ങനെ ചിന്തിച്ച് സംസാരിക്കാനൊന്നും അറിയില്ല. അവതാരക പലകാര്യങ്ങളും ചോദിച്ചിട്ടും സജ്‌ന ഒന്നും  മിണ്ടിയില്ല. സജ്ഞക്ക് താൻ  എന്താണെന്ന് അറിയാമെന്നു  തനിക്കും അവൾ എന്താണെന്ന് അറിയാമെന്നും ഫിറോസ് ഖാൻ പറഞ്ഞു. രണ്ടുപേരുടെയും  കരിയറിനുമൊക്കെ ഇതായിരിക്കും നല്ലതെന്ന് തോന്നി.  പറക്കാൻ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാൻ താൻ  താൽപര്യപ്പെടുന്നില്ല. അതുകൊണ്ട് ആ സ്പേസ് കൊടുക്കുകയേ നിവർത്തിയുള്ളു. അങ്ങനെ സ്നേഹത്തോടെ തന്നെ എടുത്ത തീരുമാനമാണ്. സജ്‌ന  ഇപ്പോൾ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അതാണ് താനും  ആഗ്രഹിക്കുന്നത്. ഈ പത്ത് വർഷം താൻ  സജ്നയെ സ്നേഹിച്ചിട്ട് ഇപ്പോൾ കുറ്റം പറഞ്ഞാൽ എന്താണ് അർഥം. ഒരു ദിവസം കൊണ്ട് ഒരാൾതന്റെ  മനസിൽ കയറി കഴിഞ്ഞാൽ പിന്നെ അയാൾ തെറ്റിപ്പോയാലും അയാളെ കുറ്റം പറയില്ല.

ആ ഒരു ദിവസത്തെ സ്നേഹം മതി . അപ്പോൾ ഹൃദയത്തിന്റെ ഭാഗമായി പത്ത് വർഷം കൂടെ നിന്ന സജ്നയെ പറ്റി എന്ത് പറയാനാണ് എന്ന്നും ഫിറോസ് ചോദിക്കുന്നു .  ചിലയിടങ്ങളിൽ നമ്മൾ തോറ്റ് കൊടുക്കുന്നതാണ് നല്ലത് എന്നും  അതിന് ഒരു വിജയത്തിന്റെ സുഖമുണ്ട് എന്നും  തോറ്റവനാണ് എന്നല്ല അതിനർഥമെന്നും ഫിറോസ് കൂട്ടിച്ചേർത്തു . പത്ത് വർഷമെന്ന് പറയുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ്. അത്രയും നാൾ  കൂടെ ഉണ്ടായിരുന്ന ആളല്ലേ. തമ്മിൽ യാതൊരു ഈഗോ ക്ലാഷും ഇല്ല. വിവാഹശേഷമാണ് സജ്‌ന  ഈ ഫീൽഡിലേക്ക് വരുന്നത്. കരിയറിൽ താൻ  അവളെ വളർത്തി എടുക്കുകയായിരുന്നില്ലേ അവിടെ ഈഗോ ക്ലാഷിന്റെ ആവശ്യമില്ല. ലൈംഗിക ജീവിതത്തിന്റെ കാര്യത്തിൽ ആണെങ്കിൽ അതിലും നൂറ് ശതമാനം ഹാപ്പി ആയിരുന്നു. അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ  ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക. ഇപ്പോഴും  വിളിയോ സംസാരമോ ഒന്നും ഉണ്ടാവില്ലല്ലോ. അതല്ലാത്ത കാരണങ്ങൾ കൊണ്ടും ആളുകൾ വേർപിരിയാം. അത് ഓരോരുത്തരുടെയും ജീവിത സാഹചര്യമാണ് എന്നും യാഥാർഥ്യബോധത്തോസ്‌ ഫിറോസ് സംസാരിക്കുന്നു.

സജ്നയോട്ക രിയറിൽ ഫോക്കസ് നൽകണം എന്നാണ് പറഞ്ഞിട്ടുള്ളത് . കാരണം ഇനിയിപ്പോൾ ഒറ്റയ്ക്കുള്ള ഒരു യാത്ര ആണല്ലോ. ഇത്രയും നാളും  ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നു ആൾ. അതിന്റെ പകുതി പോയി. ഒരാളും ഒരാൾക്കും പകരമാവില്ല. അഞ്ചാറ് മാസമായി ഡിവോഴ്സ് എന്ന പ്രോസസിലൂടെ പോവുകയാണ്. ഒരുപക്ഷേ വേറൊരാൾ വന്നാൽ പോലും സജ്നയ്ക്ക് പകരമാകില്ല, സജ്നയ്ക്കും അങ്ങനെ തന്നെയാകും. അത് വേദന തന്നെയാണ്.പത്ത് വർഷത്തോളം കൂടെ നിന്ന ആൾ പോകുമ്പോഴുണ്ടാകുന്ന ശൂന്യത വളരെ വലുതാണ് എന്നും ഫിറോസ് ഖാൻ വ്യക്തമാക്കുന്നു. വിവാഹമോചനമൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഒരു ചാനലിന്റെ മുമ്പിൽ വന്ന് ഇതൊക്കെ പറയണമെന്ന് ആഗ്രഹിച്ചിരുന്നില്ല. സജ്ന വന്നു പറഞ്ഞതിന്റെ മറുപടിയായിട്ടല്ല താനീതൊക്കെ പറയുന്നത്. സജ്‌ന പറഞ്ഞതിന് ക്ലാരിറ്റി ഇല്ലാത്തത് കൊണ്ട് പലരും അതിനെ വളച്ച് ഒടിച്ചുവെന്നും  താൻ ചതിച്ചുവെന്നൊക്കെചിലർ വാർത്ത കൊടുത്തുവെന്നും  അതൊക്കെ ഭയങ്കര മോശമാണ് എന്നും  കുടുംബക്കാരും ഇതൊക്കെ കാണുന്നുണ്ട്. അതുകൊണ്ടാണ് ഇതെല്ലാം പറയണമെന്ന് തോന്നിയത്  എന്നാണ് ഫിറോസ് ഖാൻ പറയുന്നത്.