‘വിനായകൻ എല്ലാം കൊണ്ട് പോയി’; ധ്രുവനച്ചത്തിരം ആദ്യ റിവ്യൂ

വിക്രം നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരം. സംവിധാനം ഗൗതം വാസുദേവ് മേനോനാണ്. പല കാരണങ്ങള്‍ നീണ്ടുപോയ വിക്രം ചിത്രം റിലീസാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. രണ്ടുഭാ​ഗങ്ങളായി ​ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം…

വിക്രം നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരം. സംവിധാനം ഗൗതം വാസുദേവ് മേനോനാണ്. പല കാരണങ്ങള്‍ നീണ്ടുപോയ വിക്രം ചിത്രം റിലീസാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. രണ്ടുഭാ​ഗങ്ങളായി ​ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. അതിനിടെ വിക്രത്തിന്റെ ധ്രുവ നച്ചത്തിരത്തിന്റെ ആദ്യ റിവ്യു പുറത്തായിരിക്കുകയാണ്. സംവിധായകൻ ലിംഗുസാമിയാണ് ധ്രുവ നച്ചത്തിരം കണ്ട് ആദ്യ റിവ്യു പങ്കുവെച്ചിരിക്കുന്നത്. മുംബയില്‍ ധ്രുവ നച്ചത്തിരത്തിന്റെ ഫൈനല്‍ കട്ട് കാണാനിടയായി. വലിയ അതിശയകരമായിരിക്കുന്നു. വിക്രം ധ്രുവ നച്ചത്തിരത്തില്‍ മനോഹരമായിട്ടുണ്ടെന്നും സംവിധായകൻ അഭിപ്രായപ്പെടുന്നു. നായകനായ വിക്രം കൂൾ ആയിരുന്നെങ്കിൽ സിനിമയുടെ എല്ലാം വില്ലനായെത്തിയ വിനായകൻ കവർന്നെടുത്തു.

ഹാരിസ് ജയരാജിനൊപ്പം ചേർന്ന് ​ഗൗതം മേനോൻ ഒരു രത്നംകൂടി തന്നു. കാസ്റ്റിംഗടക്കം ബ്രില്ല്യന്റാണ്. ഗൗതം മേനോന് അഭിനന്ദനങ്ങള്‍ നേര്‍ന്ന സംവിധായകൻ ധ്രുവ നച്ചത്തിരം വൻ വിജയമാകും എന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടെത്തുന്ന ധ്രുവ നച്ചത്തിറാം  കണ്ട് അഭിപ്രായങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത് തമിഴകത്തിന്റെ ഹിറ്റ് സംവിധായകരില്‍ ഒരാളായി ലിംഗുസാമിയാണെന്നതാണ്  പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്.  ‘ജോൺ എന്നാണ്’ കഥാപാത്രത്തിന്റെ പേര്.  വിനായകന്‍റെ അഭിനയ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട നാഴികക്കല്ലാണ് തമിഴ് ചിത്രം ജയിലര്‍. ധ്രുവനച്ചത്തിരത്തിലും  പ്രധാന വേഷത്തിലാണ് വിനായകന്‍ എത്തുന്നത്. ഇപ്പോഴിതാ വിനായകനെക്കുറിച്ചും അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചും സംവിധായകന്‍ ഗവതം വാസുദേവ് മേനോൻ  പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. “ജയിലറില്‍ വിനായകന്‍റെ പ്രകടനം മികച്ചതായിരുന്നു. പ്രേക്ഷകര്‍ നന്നായി സ്വീകരിച്ചു ആ വേഷം. എന്നാല്‍  ധ്രുവനച്ചത്തിരത്തിൽ  അദ്ദേഹത്തെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ജയിലറിലെ ഒരു സീനില്‍ അദ്ദേഹം വിനയാന്വിതനായി നില്‍ക്കുന്നുണ്ട്. മുട്ടുകാലില്‍ നിന്ന് യാചിക്കുന്നുണ്ട്. വിനായകനെ  അങ്ങനെയല്ല താൻ  വിഭാവനം ചെയ്തത് എന്നും  പരിഷ്കാരിയും സ്റ്റൈലിഷുമായ ഒരു കഥാപാത്രമാണ് അത് എന്നും ഗൗതം മേനോൻ പറഞ്ഞു. പക്ഷെ  പ്രാദേശിക ഭാഷാ ശൈലിയിലാണ് ഈ കഥാപാത്രം സംസാരിക്കുകഎന്നും  ഗൌതം മേനോന്‍ പറയുന്നു.     നേരത്തേയും  ​ ​ഗൗതം മേനോൻ  വിനായകന്റെ പ്രകടനത്തെ പ്രസംസിച്ചുകൊണ്ട് എത്തിയിരുന്നു. വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല.

അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും മാനറിസവുമൊക്കെ മികച്ചതായിരുന്നു. ഒരു വില്ലനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് വിനായകൻ മികച്ചയാളാണെന്നും സിനിമ കണ്ടുനോക്കാനും പറയുന്നത്. ഈ സിനിമ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ് എന്നായിരുന്നു ​ഗൗതം മേനോന്റെ വാക്കുകൾ. അതേസമയം കമല്‍ ഹാസന്‍ നായകനായ വിക്രം കണ്ടതിന് ശേഷം ധ്രുവനച്ചത്തിരത്തില്‍ ചില്ലറ രംഗങ്ങള്‍ ഒഴിവാക്കേണ്ടിവന്നതായും ഗൌതം മേനോന്‍ പറയുന്നു. “വിക്രത്തില്‍ സന്താന ഭാരതിയുടെയും വാസന്തിയുടെയും കഥാപാത്രങ്ങളെ ലോകേഷ് പരിചയപ്പെടുത്തിയ ഒരു രീതിയുണ്ട്. ധ്രുവനച്ചത്തിരത്തിലെ ചില കഥാപാത്രങ്ങളെ ഞങ്ങള്‍ അവതരിപ്പിച്ചതുമായി സമാനതയുണ്ടായിരുന്നു അതിന്. വിക്രം കണ്ടതിന് ശേഷം അത്തരം  ചില കാര്യങ്ങള്‍ ഒഴിവാക്കിഎന്നും  ഗൌതം മേനോന്‍ പറയുന്നു. ഗൌതം മേനോന്‍റെ സിനിമാജീവിതത്തില്‍ റിലീസ് ഏറ്റവും നീണ്ടുപോയ പ്രോജക്റ്റ് ആണ് ധ്രുവനച്ചത്തിരം. 2013 ല്‍ ആലോചിച്ച് 2016 ല്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. ഗൌതം മേനോന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം 2023 വരെ നിര്‍ത്തിവെക്കേണ്ടിവന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് വീണ്ടും നീബ്ദുപോകുമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിലും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.  എന്നാൽ ആ ആശങ്കകൾക്കൊന്നും ഇടം കൊടുക്കാതെ വെള്ളിയാഴ്ച തന്നെ ചിത്രം റിലീസ് ചെയ്യുമെന്നുറപ്പാണ്. യു എസിൽ ചിത്രത്തിന്റെ പ്രീമിയർ നാളെ നടക്കും.