അവിടെ നിന്നും നാട്ടുകാർ അടിക്കാതെ വിട്ടത് ജഗതിയായത് കൊണ്ടാണ്, ഷുട്ടിങ് സമയത്തെ അനുഭവം പങ്ക് വെച്ച് നിർമ്മാതാവ്

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ താരമാണ് ജഗതി ശ്രീകുമാർ.ഒരു  ഹാസ്യ താരമായി എത്തിയ താരത്തിന് നടനായും സഹനടനായും വില്ലൻ വേഷങ്ങളിലും പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടുവാൻ  കഴിഞ്ഞു. എത്ര ഹാസ്യ താരങ്ങൾ ഇനി എത്തിയാലും ജഗതിയോളം ആരും തന്നെ വരില്ല, അത്രയേറെ മികച്ച ഒരു നടൻ ആണ് ജഗതി.അതെ പോലെ സിനിമാപ്രേമികളെ പൊട്ടിച്ചിരിപ്പിച്ച നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.അത് കൊണ്ട് ആ സമയത്ത് ജഗതിയുടെ ഡേറ്റിനായി കാത്തിരുന്ന നിര്‍മ്മാതാക്കളും സംവിധായകരും നിരവധിയാണ്. ജഗതിക്ക് സംഭവിച്ച ഒരു കാർ ആക്‌സിഡന്റിനു ശേഷം താരത്തിന് പിന്നീട് അഭിനയിക്കാൻ സാധിച്ചിട്ടില്ല, സിനിമയിൽ നിന്നുള്ള താരത്തിന്റെ വിയോഗം ഏവരെയും ഏറെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു.അതെ പോലെ തന്നെ താരത്തിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ജൂനിയര്‍ മാന്‍ഡ്രേക്ക്.മലയാളത്തിന്റെ പ്രമുഖ സംവിധായകൻ അലി അക്ബറിന്റെ സംവിധാനത്തിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

Jagathy Sreekumar2

അത് കൊണ്ട് തന്നെ  ഈ ചിത്രത്തിലെ മറക്കാനാവാത്ത ഒരു അനുഭവം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  തുറന്ന് പറയുകയാണ് നിർമ്മാതാവ്. നിര്‍മ്മാതാവ് വ്യക്തമാക്കുന്നത് എന്തെന്നാൽ പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിന്‌റെ മുന്‍പില്‍ വെച്ചാണ് ഈ രംഗം ചിത്രീകരിച്ചതെന്നാണ്. ഷൂട്ടിംഗിന് ഉടനീളം വളരെ രസകരമായിട്ടുളള നിമിഷങ്ങളാണ് ഉണ്ടായത്. ആ ഒരു  രംഗം ഉച്ചയ്ക്ക് ഷൂട്ട് ചെയ്യണമെന്നാണ് അപ്പോൾ വിചാരിച്ചത്.പക്ഷെ എന്നാൽ  മറ്റുള്ള രംഗങ്ങള്‍ എടുത്തുകഴിഞ്ഞപ്പോഴേക്കും വൈകുന്നേരം അഞ്ച് മണിയായി. തൊട്ടടുത്ത ദിവസം ജഗതിക്ക് മറ്റൊരു സിനിമയ്ക്ക് പോകേണ്ടതുകൊണ്ട് അന്ന് തന്നെ എടുക്കണമായിരുന്നു. അപ്പോൾ വാഹനങ്ങൾ  ബ്ലോക്ക് ചെയ്യാന്‍ ഒരു പോലീസുകാരനോട് പറഞ്ഞ് ഏര്‍പ്പാടാക്കിയിരുന്നു.അവിടെ എത്തിയപ്പോൾ ഒരു രക്ഷയുംകിട്ടിയില്ല.വാഹനങ്ങൾ ഒന്നും തന്നെ അപ്പോൾ നിർത്തിയില്ല.അവിടെ അപ്പോൾ അത്രയ്ക്ക് തിരക്കായിരുന്നു.ആ നിമിഷം ജഗതി തന്നെ പറയുകയാണ് ഞാന്‍ ഈ പായയുമായി പോയിട്ട് റോഡിന് നടുവില്‍ അങ്ങ് കിടക്കാം.ക്യാമറ  അലി എവിടെയാണെന്ന് വെക്കൂ. ലോംഗ് ഷോട്ട് തന്നെ  ആദ്യം എടുക്കാം.അതൊക്കെ കഴിഞ്ഞതിന് ശേഷം വേറെ എവിടെ വെച്ചെങ്കിലും നമുക്ക് ക്ലോസ് ഷോട്ടുകള്‍ എടുക്കാമെന്ന് ജഗതിയപ്പോൾ നിർദ്ദേശം നൽകി.

Jagathy Sreekumar1

അതൊക്കെ കൊണ്ട് തന്നെ അപ്പോൾ ക്യാമറ വെച്ചത് ഒരു ബാങ്കിന്‌റെ മുകളിലാണ് . അമ്പിളി ചേട്ടന്‍ ആ ക്യാമറയുടെ അടുത്ത് നിന്നും നേരെ  റോഡിന്റെ നടുവില്‍ കിടന്നു. അപ്പോൾ ആളുകൾ എല്ലാം തന്നെ വണ്ടി നിര്‍ത്തി ഹോണ്‍ അടിച്ചുകൊണ്ടിരിക്കുകയാണ.ആദ്യം ആര്‍ക്കും ആരാണ് കിടക്കുന്നതെന്ന് അപ്പോൾ    മനസിലായില്ല. ആ സമയത്ത് പോലീസുകാരന്‍ ഓടിച്ചെന്ന് ജഗതിയെ പിടിച്ച് എഴുന്നേല്‍പ്പിക്കണം, അതാണ് രംഗം.ജഗതിയും പോലീസുകാരനും ഷൂട്ടിംഗിന് മുന്‍പ് ഡയലോഗുകള്‍ തമ്മില്‍ പറഞ്ഞ് പഠിച്ചിരുന്നു. അങ്ങനെ അവസാനം ജഗതിയെ പോലീസ് വന്ന് എഴുന്നേല്‍പ്പിച്ച് കൊണ്ടുപോവുന്നു. പിന്നെ അവിടെയുളള ഒരു ഇടറോഡില്‍ വെച്ചാണ് ആ സീനിന്റെ ക്ലോസ് ഷോട്ടുകള്‍ എടുത്തത്. എന്തൊക്കെയായാലും ശരി അപ്പോൾ എല്ലാവർക്കും ആരാണെന്ന് മനസ്സിൽ ആയത് കൊണ്ട് രക്ഷപ്പെട്ടുവെന്ന് നിർമ്മാതാവ് പറയുന്നു.

Sreekumar R