അന്ന് രാവിലെ ചിരു ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് എന്നെ നോക്കി ചിരിച്ചിരുന്നു

ഇന്നും ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്ന് മുക്തി നേടാൻ മേഘ്ന രാജിനും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ചിരഞ്ജീവി ഈ ലോകം വിട്ട് പോയിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും തന്റെ ഭർത്താവിന്റെ ഓർമകളിൽ കഴിയുകയാണ് മേഘ്ന. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം കന്നഡ സിനിമ ലോകത്തിന്റെ ഒന്നടങ്കം ആണ് പിടിച്ചുകുലുക്കിയത്. ആരാധകർക്കും തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പെട്ടെന്നുണ്ടായ വേർപാട് ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ചീരുവിന്റെ മരണസമയത്ത് ഗർഭിണിയായിരുന്ന മേഘ്‌ന അടുത്തിടയ്ക്കാണ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനം കുടുംബം ആഘോഷം ആക്കുകയായിരുന്നു. ‘തന്റെ ചീരുവിന്റെ പുനർജന്മം ആണ് ഇതെന്നാണ് കുടുംബം വിശ്വസിക്കുന്നത്.മലയാള സിനിമയിൽ അഭിനയിച്ചത് കൊണ്ട് മേഘ്ന മലയാളികളുടെ ഇഷ്ട്ട നായികയായിരുന്നു. കന്നഡ നടനായ ചീരുവുമായി പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് വിവാഹം കഴിച്ചത്. അതോടെ ചീരുവും മലയാളികളുടെ ശ്രദ്ധ നേടാൻ തുടങ്ങിയിരുന്നു.

ആരെയും അസൂയപ്പെടുത്തും വിധമുള്ള ദാമ്പത്യം ആയിരുന്നു ഈ കഴിഞ്ഞ രണ്ടു വര്ഷം ഇവർ നയിച്ചത്. 2018 ൽ ആയിരുന്നു ഇവരുടെ വിവാഹം. 2020 ജൂണിൽ ആയിരുന്നു ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. തന്റെ പ്രിയതമന്റെ വേർപാടിൽ നിന്നും ഇന്നും കരകയറാൻ മേഘ്‌നയ്ക്ക് കഴിഞ്ഞിട്ടില്ല. ദിവസങ്ങൾക്ക് മുൻപാണ് മേഘ്ന കുഞ്ഞിന് പേരിട്ടത്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞ് ചീരുവിന്റെ യഥാർത്ഥ പേര്. ഒന്നാം വയസ്സിലേയ്ക്ക് കടക്കുമ്പോഴാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്. ചടങ്ങന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ടാണ് മകന്റെ പേര് പ്രേക്ഷകർക്കായി പങ്കുവെച്ചത്. ”റയാൻ എന്നത് സംസ്കൃതം നാമമാണെന്നും , ഈ പേര് എല്ലാ മതങ്ങൾക്കും ഉള്ളതാണ് …

 

വ്യത്യസ്ത പതിപ്പുകൾ, വ്യത്യസ്ത ഉച്ചാരണം, എന്നാൽ ഒരു ഉറച്ച അർത്ഥം” എന്ന് കുറിച്ച് കൊണ്ടാണ് പേരിനെ കുറിച്ച് വെളിപ്പെടുത്തിയത് കുഞ്ഞ് ചീരുവിനും മേഘ്നയ്ക്കും ആശംസകളുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ ചിരു മരണപ്പെട്ട ദിവസത്തെക്കുറിച്ച് പറയുകയാണ് മേഘ്ന, ചീരുവിന്റെ ഓർമകളെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് നടന്റെ അവസാന ദിവസത്തെ കുറിച്ച് മേഘ്ന പറഞ്ഞത്. അഭിമുഖത്തിന്റെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഏറ വൈകാരികമായിട്ടാണ് മേഘ്ന സംസാരിക്കുന്നത്.” ‘അന്ന് ചിരു രാവിലെ എഴുന്നേറ്റു.. എന്നെ നോക്കി ചിരിച്ചു’ എന്ന് മേഘ്‌ന പറയുന്നുണ്ട്. മകന്റെ മുഖം ഒന്ന് കണ്ടിട്ട് ചിരു പോയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറുണ്ട് എന്നാണ് മേഘ്ന പറയുന്നത്

Devika Rahul