Film News

സിനിമയെ കുറിച്ച് നല്ല അറിവുള്ള ആളാണ് സൗബിൻ ഷാഹിർ! അല്ലെങ്കിൽ ഇങ്ങനൊരു സിനിമ നിർമ്മിക്കുമോ, ഗണപതി

ചിദംബരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മൽ  ബോയ്സ് ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം ലഭിച്ചു മുന്നേറുകയാണ്, നിർമാതാവും, നടനുമായ സൗബിൻ ഷാഹിർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ച നടനാണ് ഗണപതി, നടൻ ഇപ്പോൾ സൗബിന്  കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഈ ചിത്രത്തിൽ കുട്ടേട്ടൻ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്,

സിനിമയെ കുറിച്ച് നല്ല അറിവുള്ള ആളാണ് സൗബിക്കാ , അല്ലെങ്കിൽ  അദ്ദേഹം ഇങ്ങനൊരു ചിത്രം റിസ്കെടുത്തു ചെയ്യുമോ, ഒരു നടനും, സംവിധായകനും, നിര്മാതാവിനും അപ്പുറം അദ്ദേഹം നല്ല സിനിമ വീക്ഷണം ഉള്ള ആളാണ്, അദ്ദേഹത്തിന്റെ ഒരു ചങ്കൂറ്റമാണ് മഞ്ഞുമ്മൽ ബോയ്‌സ്‌ എന്ന ചിത്രം എടുത്തത് തന്നെ ഗണപതി പറയുന്നു

ഒരു സിനിമാറ്റിക് വിഷനുള്ള ആളാണ് സൗബിക്ക ,എന്നാൽ ഒരു ടെക്നിക്കൽ സൈഡിൽ നിന്നും യാതൊരു വിധ കോംപ്രമൈസും ചെയ്യാത്ത ആളാണ് അദ്ദേഹം, ഞങ്ങൾ സുഷിനെയും, ഷൈജു ഖാലിദിക്കയും വേണമെന്ന് ആവശ്യപ്പെട്ട് അപ്പോൾ അദ്ദേഹം അതിന് തയാറാകുകയും ചെയ്യ്തു,ഇത്രയും സിനിമയോട് പാഷനുള്ള ആളാണ് സൗബിനിക്ക ഗണപതി പറയുന്നു,

 

Suji