‘അത് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ഗോപിക്കില്ല’; പ്രതികരണവുമായി ഗണേഷ് കുമാർ

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയതിന് ശേഷം സുരേഷ് ഗോപി തുടരെ തുടരെ വിവാദങ്ങളിലും ഇടംപിടിച്ചിരിക്കുകയാണ്. അടുത്തിടെ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം വൻവിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ബൈറ്റ് എടുക്കാൻ വന്ന മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ്…

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയതിന് ശേഷം സുരേഷ് ഗോപി തുടരെ തുടരെ വിവാദങ്ങളിലും ഇടംപിടിച്ചിരിക്കുകയാണ്. അടുത്തിടെ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം വൻവിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ബൈറ്റ് എടുക്കാൻ വന്ന മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ​ഗോപി കൈ വെക്കുകയായിരുന്നു. രണ്ട് തവണ ആ സ്ത്രീ ഒഴിഞ്ഞ് മാറിയിട്ടും വീണ്ടും സുരേഷ് ​ഗോപി അത് തന്നെ ആവർത്തിച്ചു. സംഭവത്തിൽ പിന്നീട് താരം മാപ്പ് പറയുകയും ചെയ്തു. ദേവനെപോലെയുള്ള ചില സിനിമാ താരങ്ങൾ അടക്കം സുരഷ് ​ഗോപിയെ അനുകൂലിച്ച് കുറിപ്പുകൾ പങ്കുവെച്ചിരുന്നു. എന്നാൽ സുരേഷ് ​ഗോപിയുടെ പ്രവൃത്തിയോട് യോജിപ്പില്ലെന്ന് പറയുകയാണ് ഇപ്പോൾ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ​ഗണേഷ് കുമാർ. തനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ പെരുമാറുന്നയാളല്ലെന്നും പക്ഷെ ഇത് വേണ്ടിയിരുന്നില്ലെന്നുമാണ് ​ഗണേഷ് കുമാർ പറയുന്നത്. ഒരു മാധ്യമത്തിനോട  സംസാരിക്കവെയാണ് സുരേഷ് ​ഗോപി വിവാദത്തിൽ ​ഗണേഷ് കുമാറിന്റെ പ്രതികരണം.

‘എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല. സത്യം പറയണമല്ലോ…. പക്ഷെ അദ്ദേഹം ചെയ്തത് ശരിയോ തെറ്റോയെന്ന് ചോദിച്ചാൽ വേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്.കാരണം ആ കുട്ടി ആദ്യം തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നിട്ടും രണ്ടാമതും തൊട്ടു. അപ്പോഴും ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അവിടെ അതിൽ കൂടുതൽ മാന്യമായി പെരുമാറാൻ ആ കുട്ടിക്ക് പറ്റില്ല. മൂന്നാമത്തെ പ്രാവശ്യം ആ കുട്ടി കൈ പിടിച്ച് മാറ്റി. ആ കുട്ടിക്ക് വേണമെങ്കിൽ അവിടെ വെച്ച് ഒരു ഒച്ചയും ബഹളവും ഉണ്ടാക്കാമായിരുന്നു. പക്ഷെ ആ കുട്ടി വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ആദ്യം കൈ വെച്ചപ്പോൾ ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോൾ തന്നെ സുരേഷ് ​ഗോപി അത് തിരിച്ചറിയണമായിരുന്നു. ആ കുട്ടി അത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ​ഗോപി പ്രകടിപ്പിച്ചില്ല. പിന്നെ എല്ലാവരും നമ്മളെക്കാൾ ചെറിയവരും നമ്മുടെ മുമ്പിൽ പിള്ളേരുമൊന്നുമല്ല. ഒരുപാട് യുവതി യുവാക്കളാണ് വരുന്നത്. അവരോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം. സുരേഷ് ​ഗോപിയുടെ അത്തരം രീതികളോട് എനിക്ക് യോജിപ്പില്ല’-  ഗണേഷ് കുമാർ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ തോളിൽ കൈയിട്ടത്. ഉടൻ തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാറി നിന്നെങ്കിലും സുരേഷ് ഗോപി വീണ്ടും അത് തന്നെ ആവർത്തിച്ചു. വീണ്ടും തോളിൽ കൈ വെച്ചപ്പോൾ മാധ്യമപ്രവർത്തക അപ്പോൾ തന്നെ തട്ടിമാറ്റി. വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിൽ അടക്കം വലിയ രീതിയിൽ വിമർശനം ഉയർന്നു. ഇതിനിടെ മാധ്യമ പ്രവർത്തകയോട് സോഷ്യൽമീഡിയയിലൂടെ സുരേഷ് ഗോപി മാപ്പ് പറയുകയും ചെയ്തു.

 ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നായിരുന്നു സുരേഷ് ​ഗോപിയുടെ വിശദീകരണം. അതായത് ഈ നിമിഷം വരെയും സുരേഷ് ഗോപിക്ക് താൻ ചെയ്ത തെറ്റ് മനസിലായിട്ടില്ല എന്നെ പറയാനുള്ളൂ. അതായാത് മറ്റൊരാളുടെ കംഫോര്ട് സോണിലേക്ക് കടന്നു കയറുന്നത് തെറ്റാണ് എന്ന് സുരേഷ് ഗോപിക്ക് മനസിലായിട്ടില്ല .   അതിനു ശേഷം കഴിഞ്ഞ ദിവസം ത്രിസൂറിൽ വെച്ചും മറ്റൊരു മാധ്യമ പ്രവർത്തകയോടും സുരേഷ് ഗോപി മോശമായി പെരുമാറിയിരുന്നു. വനിതാ മാധ്യമപ്രവർത്തകയെ കണ്ടത് മുതൽ അവരെ പരിഹസിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു സുരേഷ് ഗോപിയുടേത്. പിന്നീട് കൂടെ ഉണ്ടായിരുന്ന പുരുഷാമാധ്യമപ്രവർത്തകന്റെ തോളിൽ കൈയിട്ട് ഇങ്ങനെ പിടിച്ചാൽ കുഴപ്പമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഇതിനു മറുപടി എന്നവണ്ണം വനിതാമാധ്യമ പ്രവർത്തക താങ്കൽ ചെയ്ത ഒരു തെറ്റിനെ വളച്ചൊടിച്ച് ഇത്രരത്തിൽ ന്യായീകരിക്കുന്നത് ശെരിയല്ല എന്ന വാദം ഉന്നയിച്ചു. അതിൽ പ്രകോപിതനായ സുരേഷ് ഗോപി ആളാവാൻ വരാരുത് എന്ന് ആക്രോശിക്കുകയായിരുന്നു. അ ഈ സംഭവം ഒക്കെ  നടന്നതിന് ശേഷം വലിയ വിമർഹസനകളും എതിർപ്പുകളുമാണ് സുരേഷ്  ഗോപിക്കെതിരെ ഉണ്ടാകുന്നത്. പക്ഷെ കാര്യം ഇതൊക്കെയാണ് എങ്കിലും ആൺ മേൽക്കോയ്മ സ്ഥായീ ഭാവം ആക്കിയ മഹാഭൂരിപക്ഷം ആളുകളും സുരേഷ് ഗോപിയെ ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്യുന്നതും കാണാം.