സുരേഷ്‌ ഗോപിയുടെ ‘ഗരുഡൻ’ പറന്നിറങ്ങി ; ഗംഭീര പ്രതികരണവുമായി പ്രേക്ഷകർ ,വീഡിയോ

 

അഭിരാമിയാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ ചിത്രത്തിൽ വേഷമിടുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ഈ വർഷത്തെ ആദ്യ ചിത്രം ഗരുഡൻ ഇന്ന് തിയറ്ററുകളിലെത്തി. നവാ​ഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയൊരിടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ. ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ ഇന്ന് രാവിലെ 9 മണിയോടെയേ ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ആദ്യഘട്ടത്തില്‍ മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇന്നലെ നടന്ന പ്രിവ്യൂവില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു. കൊച്ചി പിവിആര്‍ ലുലുവില്‍ ഇന്നലെ രാത്രി 7 മണിക്കായിരുന്നു പ്രിവ്യൂ ഷോ നടത്തിയത്.  മലയാള സിനിമയിലെ യുവതാരങ്ങളും സിനിമ നിരൂപകരുമടക്കം രവധി പേരാണ് കൊച്ചിയിൽ നടന്ന പ്രിവ്യൂ ഷോ കാണാനെത്തിയത്. ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും ചിത്രം കാണാൻ എത്തിയിരുന്നു. ഇന്ന് വമ്പന്‍ അഭിപ്രായങ്ങളാണ് ആദ്യ ഷോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

അഞ്ചാം പാതിരാ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസിന്‍റെ മികവുറ്റ തിരക്കഥയില്‍ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള പൊതുവെയുള്ള അഭിപ്രായം. ആദ്യ പകുതിയെ വെല്ലുന്ന തരത്തിലുള്ള രണ്ടാം പകുതി. പ്രേക്ഷകരെ കാത്തിരിക്കുന്ന സസ്പെൻസുകൾ, മികച്ച ആക്ഷൻ രംഗങ്ങൾ, പൂർണ്ണ തൃപ്തി ലഭിക്കുന്ന ക്ലൈമാക്സ്. അങ്ങനെ നീളുന്നു ചിത്രത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ്. ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്നും തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സ് എന്നും മറ്റു ചിലര്‍ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. പ്രകടനങ്ങളില്‍ സുരേഷ് ​ഗോപിക്കും ബിജു മേനോനും ഒരേപോലെ കൈയടി ലഭിക്കുന്നുണ്ട്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ എന്ന അഭിപ്രായവും ഉയരുന്നു വരുന്നുണ്ട്. മൈൻഡ് ഗെയിം എന്ന മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ആഖ്യാന സങ്കേതമാണ് ഗരുഡന്റെ കഥപറയാനായി ഉപയോഗിച്ചിരിക്കുന്നത്. പതിഞ്ഞ താളത്തിൽ കൊട്ടിക്കയറുന്ന തൃശൂർ പൂരത്തിന്റെ പഞ്ചാരിമേളം പോലെയാണ് ഗരുഡൻ എന്നാണ് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടത്. ലീഗൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ​ഗരുഡന്‍.

12 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നതെന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിർമ്മിച്ചിരിക്കുന്നത്. അഭിരാമിയാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ ചിത്രത്തിൽ വേഷമിടുന്നത്. ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ജേക്സ് ബിജോയ് വീണ്ടും സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഗരുഡൻ’. അതേസമയം ചലച്ചിത്ര പ്രചാരണ മേഖലയിൽ പ്രവർത്തിക്കുന്ന 10Gമീഡിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് ഒരു എ ഐ സുന്ദരിയെക്കൊണ്ട് ഗരുഡൻ സിനിമയുടെ റിവ്യൂ ഇംഗ്ലീഷിൽ പറയിപ്പിച്ചു കൊണ്ട് മലയാളത്തിലും ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ റിവ്യൂ ബോംബിങ് ഒരു വിപത്തായി മാറിയ സാഹചര്യത്തിൽ നിർമാതാക്കൾ കടുത്ത തീരുമാനം കൈകൊണ്ട വേളയിലാണ് ഇത്തരമൊരു പരീക്ഷണം. 10Gയുടെ അമരക്കാരൻ വിപിൻ കുമാറിന്റെ പരീക്ഷണ സ്ക്രിപ്റ്റ് ആണ് ഐ.ഐ. റിവ്യൂവർ ലെയ് വായിക്കുന്നത്. റിലീസിനു മുൻപേ തയാറാക്കിയ ഒരു സ്ക്രിപ്റ്റ് ആണ് ലെയ് പറയുന്നത്. കഴിയുന്നത്ര സ്വാഭാവികതയോടെയാണ് ഐ.ഐ. സുന്ദരി വായിക്കുന്നത്.