റാമുവും ജാനുവും ശരിക്കും ഒന്നിച്ചോ, ബട്ട് ഇൻ പാരലൽ യൂണിവേഴ്സ്; വൈറലായ ചിത്രങ്ങൾക്ക് പിന്നിലെ സസ്പെൻസ്

Follow Us :

തെന്നിന്ത്യയാകെ പ്രണയവും വിരഹവും നിറച്ച ചിത്രമാണ് ’96’. ത്രത്തിൽ തൃഷയുടെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലം അഭിനയിച്ചത് ഗൗരിയും ആദിത്യ ഭാസ്കറുമായിരുന്നു. ഇരുവരുടെയും വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ഇരുവരും വിവാഹിതരായെന്നുള്ള പ്രചാരണവും ഉണ്ടായി. എന്നാൽ, ഈ ചിത്രത്തിന് പിന്നിലെ സസ്പെൻസ് പുറത്ത് വന്നിരിക്കുകയാണ്.

ഹോട്ട്സ്പോട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് വൈറലാകുന്നത്. ഗൗരിയും ആദിത്യ ഭാസ്കറും ഒന്നിച്ചെത്തുന്ന തമിഴ് ചിത്രമാണ് ഹോട്ട് സ്പോട്ട്. വിഘ്നേഷ് കാർത്തിക്കാണ് സംവിധാനം. കലൈയരശൻ, സാൻഡി മാസ്റ്റർ, ജനനി, ആദിത്യ അമ്മു അഭിരാമി തുടങ്ങിയ യുവതാര നിരയാണ് റൊമാൻറിക് കോമഡിയായ ചിത്രത്തിൽ അഭിനയിക്കുന്നത്.

റാമുവും ജാനുവും പാരലൽ യൂണിവേഴ്സിൽ എന്ന അടിക്കുറിപ്പോടെ ഗൗരിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പിന്നാലെ അതിവേ​ഗം ഈ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തു. മലയാളത്തിലും ഇപ്പോൾ സുപരിചിതയാണ് ​ഗൗരി. മാർഗംകളി, അനുഗ്രഹീതൻ ആന്റണി, അനുരാഗം, ലിറ്റിൽ മിസ് റാവുത്തർ, ഒരു സർക്കാർ ഉത്പന്നം എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.