വിവാഹിതരായിട്ടില്ലെന്ന് വ്യക്തമാക്കി സിദ്ധാർത്ഥും അതിഥി റാവുവും; ‘അവൻ എസ് പറഞ്ഞു’, കഴിഞ്ഞത് വിവാഹനിശ്ചയം

=ഇതുവരെ വിവാഹിതരായിട്ടില്ലെന്ന് വ്യക്തമാക്കി തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർത്ഥും അതിഥി റാവുവും. ഇരുവരും വിവാഹിതരായതായുള്ള നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതോടെ ഇരുവരും പ്രതികരിച്ചിട്ടുള്ളത്. വിവാഹ നിശ്ചയമാണ് കഴിഞ്ഞതെന്നാണ് താരങ്ങൾ പറയുന്നത്. അവൻ എസ് പറഞ്ഞു…

=ഇതുവരെ വിവാഹിതരായിട്ടില്ലെന്ന് വ്യക്തമാക്കി തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർത്ഥും അതിഥി റാവുവും. ഇരുവരും വിവാഹിതരായതായുള്ള നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതോടെ ഇരുവരും പ്രതികരിച്ചിട്ടുള്ളത്. വിവാഹ നിശ്ചയമാണ് കഴിഞ്ഞതെന്നാണ് താരങ്ങൾ പറയുന്നത്.
അവൻ എസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് അതിഥി കൈകളിൽ മോതിരം അണിഞ്ഞ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്.

കമന്റുകളിൽ നിരവധി പേർ താരങ്ങൾക്ക് ആശംസകളുമായി എത്തി. ഇരുവരും ഏറെക്കാലമായി ലിവിങ് ടുഗതെർ ബന്ധത്തിലായിരുന്നു. 2021 ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിലൂടെയാണ് സിദ്ധാർത്ഥും അതിഥിയും പരിചയപ്പെടുന്നത്. തെലങ്കാനയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞതെന്നാണ് പ്രചരിച്ച വാർത്തകൾ.