മമ്മൂട്ടി ചിത്രത്തിലൂടെ ഗൗതം മേനോന്‍ മലയാളത്തിലേക്ക്!!! നായിക നയന്‍താര

Follow Us :

കോളിവുഡിലെ ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നു. മെഗാസ്റ്റാറിനെ നായകനാക്കിയാണ് ഗൗതം മേനോന്റെ മലയാള സിനിമാ അരങ്ങേറ്റം. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ത്രില്ലര്‍ ചിത്രമാകും അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താരയാകും ചിത്രത്തില്‍ നായികയാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രവുമായിരിക്കും ഇത്. ജോമോന്‍ ടി. ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 10നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. രചന നിര്‍വഹിക്കുന്നത് നവീന്‍ ഭാസ്‌കറാണ്.

മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യില്‍ ഗൗതം മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.

തമിഴകത്ത് ത്രില്ലര്‍ – റൊമാന്റിക് ചിത്രങ്ങളുടെ സംവിധായകനായാണ് ഗൗതം മേനോന്‍. കാക്ക കാക്ക, പച്ചൈക്കിളി മുത്തുചരം, വേട്ടയാട് വിളയാട്, വെന്ത് തനിന്തത് കാട് എന്നിവയാണ് ഗൗതം മേനോന്റെ ഹിറ്റ് ചിത്രങ്ങള്‍.
nayanthara_1697027477_3211221685684296067_61216654041
മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയാണ്. മെയ് 23 ന് ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.