തനിക്ക് നയൻതാരയെ പോലൊരു നടി ആകണമെന്ന് ഗായത്രി സുരേഷ്!!

മലയാളികൾക്ക് പ്രിയങ്കരിയായ യുവതാരമാണ് നടി ഗായത്രി സുരേഷ്. താരത്തിന്റെ അഭിമുഖങ്ങളെല്ലാം വളരെയധികം ശ്രദ്ധേിക്കപ്പെടാറുണ്ട്. എന്നാൽ അതേ പോലെ തന്നെ ട്രോളുകൾകൊണ്ടും താരമ ശ്രദ്ധനേടാറുണ്ട് എന്ന് പറയാതെ വയ്യ. എന്നാൽ ഇപ്പോൾ താരം തന്റെ പുതിയ…

മലയാളികൾക്ക് പ്രിയങ്കരിയായ യുവതാരമാണ് നടി ഗായത്രി സുരേഷ്. താരത്തിന്റെ അഭിമുഖങ്ങളെല്ലാം വളരെയധികം ശ്രദ്ധേിക്കപ്പെടാറുണ്ട്. എന്നാൽ അതേ പോലെ തന്നെ ട്രോളുകൾകൊണ്ടും താരമ ശ്രദ്ധനേടാറുണ്ട് എന്ന് പറയാതെ വയ്യ. എന്നാൽ ഇപ്പോൾ താരം തന്റെ പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


തനിക്ക് നയൻതാരയെ പോലൊരു നടി ആകണം എന്നാണ് ഗായത്രി പറഞ്ഞിരിക്കുന്നത്. നമ്മൾ തലൈവി എന്നൊക്കെ പറയില്ലേ അതുപോലെ ഒരു നടിയായി മാറണം എന്നാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്. കൂടാതെ തനിക്ക് മറ്റൊരു ആഗ്രഹം കൂടിയുണ്ടെന്നും അത് ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണെന്നും നടി കൂട്ടിച്ചേർത്തു.

എൻറെ കണ്ണിലൂടെ ഒരു സിനിമ പറയണം അതാണ് തന്റെ ആഗ്രഹം, അതെന്തായാലും നടക്കുമെന്നും അഥവാ ഞാൻ സിനിമയെടുക്കുകയാണെങ്കിൽ ദിലീപേട്ടൻ നായകനായി എത്തിയ കല്യാണരാമൻ പോലെ ഒരു ഫീമെയ്ൽ വേർഷൻ സിനിമ എടുക്കണമെന്നാണ് ആഗ്രഹം.നമ്മൾ പലപ്പോഴും ഫീമെയിൽ ഓറിയന്റഡ് സിനിമ കാണുന്നത് അതിലെ പെണ്ണ് അതായത് നായിക സഫർ ചെയ്യുന്നതും മറ്റുമാണ്. എന്നാൽ അതുപോലെ സീരിയസ് റോൾസ് ഇല്ലാതെ കോമഡി മിക്‌സായ സിനിമ ചെയ്യാനാണ് താൽപര്യം എന്നും ഗായത്രി സുരേഷ് പറഞ്ഞു