പെരുമ്പിലാവ് കൊലപാതകത്തിന് കാരണം റീൽസ് എടുത്തതിന് ചൊല്ലിയുള്ള തർക്കമെന്ന് പ്രതികളുടെ മൊഴി;പ്രതികൾ ലഹരക്കടുത്ത് കേസിൽ പിടിയിലായവർ

തൃശൂർ പെരുമ്പിലാവ് കൊലപാതകത്തിന് കാരണം, റീല്‍സ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ,ബാദുഷയും റീല്‍സ് എടുത്തു. ഈ കാര്യം അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി സോഷ്യൽ മീഡിയയിലൂടെ ഭീഷണിയും, തർക്കവും നടന്നു. കേസിലെ പ്രതികള്‍ എല്ലാവരും ലഹരി കടത്ത് കേസുകളില്‍ അടക്കം പ്രതികളാണെന്ന്പോലീസ് പറയുന്നു. ലഹരി കടത്തിനെ ചൊല്ലിയുള്ള തർക്കമാണോ ഇതെന്നും പരിശോധന നടത്തുന്നുണ്ട് പോലീസ്.

തൃശൂർ പെരുമ്പിലാവില്‍ കഴിഞ്ഞ ദിവസം  രാത്രിയാണ് യുവാവിനെ വെട്ടിക്കൊന്നത്. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി ലിഷോയ് ഇന്ന് രാവിലെയാണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു, പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ്  കസ്റ്റഡിയില്‍ എടുത്തത്. ആശുപത്രിയില്‍ ഉള്ള ബാദുഷ അടക്കം നാല് പേർ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ആകാശ്, നിഖില്‍ എന്നിവരാണ് പിടിയിലാണ് മറ്റ് രണ്ട് പേര്‍.