
വർക്കലയിൽ സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടു പേര് പോലീസ് അറസ്റ്റ ചെയ്യ്തു. 17കാരനായ പ്ലസ് ടു വിദ്യാർത്ഥിയും ,കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടർ ആണ് അഖിൽ. പീഡനത്തിനിരയായത് 13ഉം 17ഉം വയസുള്ള പെൺകുട്ടികളാണ്. 17 കാരിയായ പെൺകുട്ടിയെ പ്രതികളിലൊരാളായ സഹപാഠികൂടിയായ 17കാരൻ പ്രണയം നടിച്ച് 2023 മുതൽ നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ പെൺകുട്ടികളെയും, 17കാരനായ യുവാവിനെയും ബസിൽ വെച്ചു കണ്ടാണ് കണ്ടക്ടർ അഖിൽ പരിചയത്തിലാകുന്നത്. അതിനു ശേഷം ഇവരുമായി തന്ത്രപരമായി സുഹൃത്ത് ബന്ധം കൂടിയശേഷം കണ്ടക്ടർ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. ഈ സംഭവം അറിഞ്ഞ കുട്ടികളുടെ അധ്യാപികമാരാണ് ചൈൽഡ് ലൈനിലും, പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചത്. 17കാരനായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജുവനയിൽ ഹോമിലേക്ക് വിട്ടു. അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.











