
പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഇങ്ങനൊരു വിധി നടപ്പിലാക്കിയത് നെയ്യാറ്റിൻകര സെഷൻ കോടതിയാണ്. ഷാരോണിനെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വർഷം ശിക്ഷ വിധിച്ചു, കൂടാതെ കേസിനെ തെറ്റിദ്ധരിപ്പിച്ചതിന് 5 വർഷം തടവും വിധിച്ചു. വിധികേട്ട് ഒരുപ്രതികരണവുമില്ലാതെയാണ് ഗ്രീഷ്മ കോടതിയിൽ നിന്നത്. അതേസമയം അമ്മാവൻ നിർമൽ കുമാറിന് 3 വർഷം തടവ് ശിക്ഷയും വിധിച്ചു. 586 പേജുള്ള വിധിപ്രസ്താവമാണ് കോടതി പുറപ്പെടുവിച്ചത്.
കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ യും ,രണ്ടാം പ്രതി അമ്മവാനും കുറ്റക്കാർ ആണെന്ന് നെയ്യാറ്റിൻകര സെഷൻ കോടതി കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എം എ ബഷീർ ആണ് കേസിൽ വിധി പറഞ്ഞത്. അതേസമയം മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. കേസിൽ രണ്ടാം പ്രതിയാണ് അമ്മ സിന്ധു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി.
കാമുകിയായ ഗ്രീഷ്മ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതിലാണ് കേസ്. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളായിരുന്നു. 2022 ഒക്ടോബർ 14 നാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ഷാരോണും, ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹാലോചന വന്നതിനെ തുടർന്ന് ഷാരോണെ ഒഴിവാക്കാൻ ഗ്രീഷ്മയും കുടുംബവും പദ്ധതി തയ്യാറാക്കി. ഇതിനു ഭാഗമായി ഷാരോണിന് വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വിഷം കലർത്തിയ കഷായം നൽകുകയു൦ ചെയ്യ്തത്.











