
ജസ്ന സലീം എന്ന വ്യക്തി മുസ്ളീം മതസ്ഥ എന്ന പേരിലാണ് മുൻപ് അറിയപ്പെട്ടിരുന്നത്, എന്നാൽ ഇനി മുതൽ തനിക്ക് മതമില്ലെന്നും മതത്തിന്റെ പേരിൽ അറിയപ്പെടാൻ താത്‌പര്യമില്ലെന്നും ശ്രീകൃഷ്ണ വരച്ച് ശ്രദ്ധ നേടിയ ജസ്‌ന സലീം പറയുന്നത്.താനൊരു മുസ്ളീം മതസ്ഥ എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്, എന്നാൽ ഇന്ന് മുതൽ എനിക്ക് മതമില്ല. എനിക്ക് മതത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ല. ഇനി തട്ടമിട്ടോ, തട്ടമിട്ടില്ലേ, പൊട്ടുതൊട്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല, ജസ്‌ന പറഞ്ഞു.
മുൻപ് കൃഷ്ണ ചിത്രം വരക്കുന്നതിനെ പറ്റി ജസ്ന പറഞ്ഞത് , വര തുടങ്ങിയ സമയത്ത് വീട്ടിൽ നിന്നും കുറച്ച് എതിർപ്പുണ്ടായിരുന്നു. അന്ന് ഭർത്താവും പറഞ്ഞു, വീട്ടുകാർക്ക് ഇഷ്ടമല്ലെങ്കിൽ വരയ്ക്കണ്ട എന്ന്. ആ സമയത്ത് വര നിർത്തിയേക്കാം എന്ന് കരുതിയതാണ്. അപ്പോൾ പ്രായമായ ഒരു ചേച്ചി അവരുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. ഒരു കൃഷ്ണനെ വേണം എന്നൊക്കെ പറഞ്ഞ് വിളിച്ചു. അന്ന് ഞാനവരോട് പറഞ്ഞു ചേച്ചീ ഞാൻ വരച്ച കണ്ണനെ വീട്ടിൽ വച്ചാൽ ആഗ്രഹം സാധിക്കും എന്നതൊക്കെ ആളുകൾ വെറുതെ പറയുന്നതാണ്.
കൃഷന്റെ ചിത്രം വച്ചാൽ ആഗ്രഹം നടക്കും എന്നൊന്നുമില്ല. ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം, ഞാൻ കണ്ണനെ വച്ച് ആരാധിക്കുന്ന ഒരു വ്യക്തിയല്ല. പക്ഷേ, വേണമെങ്കിൽ ഞാൻ വരച്ചു തരാം എന്ന് പറഞ്ഞു. അങ്ങനെ അത് കൂടി കൊടുത്തിട്ട് നിർത്താമെന്ന് വച്ച് വരച്ചുകൊടുത്തു’ എന്നാൽ പിന്നീടെല്ലാം യാന്ത്രികമായി നടന്നത് ജസ്‌ന പറഞ്ഞു.











