ജയിലിനകത്ത് സുഖവാസം; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. പത്താം ബ്ലോക്കിൽ നിന്നുമാണ് മൊബൈൽ ഫോൺ പിടിച്ചെ‌ടുത്തത്, ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഫോൺ പിടിച്ചെ‌ടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോൾ ഒരാഴ്ച്ചക്കിടെ അഞ്ച് ഫോണുകളാണ് ജയിലിൽ നിന്നും പിടികൂടിയിരിക്കുന്നത്. ജയിൽ അധികൃതർ ഇതിനോടകം തന്നെ ഫോണുകൾ ആരുടേതാണെന്നതിൽ വ്യക്തത വരുത്തുന്നതിന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനർത്ഥം തടവുകാരിൽ ചിലർ ജയിലിനകത്ത് സുഖവാസം തുടരുകയാണ് എന്നുള്ളതിന്റെ തെളിവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.