ഷാരോൺ വധക്കേസിൽ ഗ്രീഷ്‌മയുടെ അപ്പീലിൽ പ്രോസിക്യൂഷന് നോട്ടീസ്! കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്‌മയുടെ അമ്മാവന് ജാമ്യം ലഭിച്ചു

ഷാരോൺ വധക്കേസിൽ ഗ്രീഷ്‌മയുടെ അപ്പീലിൽ പ്രോസിക്യൂഷന് നോട്ടീസ്, കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്‌മയുടെ അമ്മാവൻ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷ വിധി കോടതി മരവിപ്പിച്ചു, അമ്മവനെ കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചത്.തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നും നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ലെന്നും ഗ്രീഷ്മ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ വാദിച്ചു.

തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രൊസിക്യൂഷന്‍ കേസിന് വിരുദ്ധമാണ് കേസിലെ വസ്തുതകള്‍ എന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. വിഷം ഉള്ളില്‍ ചെന്നതുമൂലമാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലില്ലെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം ഷാരോണിനെ കൊല്ലണമെന്ന ഉദ്ദേശം തങ്ങൾക്ക്  ഉണ്ടായിരുന്നില്ല. വിവാഹത്തിന് ഷാരോണ്‍ തടസമായിരുന്നുവെന്ന കണ്ടെത്തല്‍ തെറ്റാണന്നും . ഗ്രീഷ്മയും അമ്മാവനുമായി ക്രിമനല്‍ ഗൂഡാലോചന നടത്തിയെന്ന വാദം പ്രൊസിക്യൂഷനില്ലന്നും , ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.