
എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയിൽ, പത്തനംതിട്ട ,കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് ഇങ്ങനൊരു സംഭവം അരങ്ങേറിയത്. പരീക്ഷഹാളിൽ ഇരുന്ന കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് അധ്യാപകൻ പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കൂടാതെ ,അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോൾ മദ്യക്കുപ്പിയും, പതിനായിരം രൂപയും കണ്ടെത്തി.ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് സംശയം തോന്നിയതിനെ തുടർന്ന് അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിക്കുകയായിരുന്നു.
അധ്യാപകരുടെ പരിശോധനയിൽ, കുട്ടിയുടെ ബാഗിനുള്ളിൽ മദ്യക്കുപ്പിയും ,പതിനായിരത്തോളം രൂപയും കണ്ടെത്തി. ക്ലാസിനു പുറത്തിറക്കിയ വിദ്യാർത്ഥിയുടെ വീട്ടുകാരെ സ്‌കൂൾ അധികൃതർ വിവരം അറിയിച്ചു. കുട്ടി പരീക്ഷ എഴുതിയില്ല. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താൻ ശേഖരിച്ച പണമാണ് വിദ്യാർത്ഥിയുടെ ബാഗിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.











