
രാഷ്ട്രീയത്തിൽ കാലെടുത്ത് വെച്ച കാലം തൊട്ട് നടൻ സുരേഷ് ഗോപിയുടെ ജീവിതം ആകെ പ്രശ്നമുഖരിതമാണ്. ബിജെപിയിൽ ചേർന്നതിന് ശേഷം ഇദ്ദേഹം എന്തൊക്കെ തൊടുന്നോ അതൊക്കെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായി മാറുന്നത് ഒരു പതിവ് കാഴ്ചയാണ്. ഈ കഴിഞ്ഞ ദിവസവും ഇത്തരത്തിൽ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ പക്ഷെ താൻ ആ പറഞ്ഞത് ഒരിക്കലൂം ഒരു തെറ്റായ ഉദ്ദേശ്യത്തോടെയല്ലെന്ന് നടനും എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുകയാണ്.
തന്റെ പ്രസ്തവാന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തിട്ടില്ല എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ് എന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു. തനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ട്. താൻ പറഞ്ഞതും അതിന്റെ വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ പ്രസ്താവന താൻ പിൻവലിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. അതുപോലെ തെന്നെ 38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം എന്നും ഇത്തരത്തിൽ കാര്യങ്ങളെ വീക്ഷിച്ച് കൊണ്ട് താൻ പറയുന്നതിൽ ഒക്കെ നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ പ്രഖ്യാപിച്ച ബജറ്റ് മധ്യവർഗത്തിന്റെ യാതനകളെ പരിഗണിച്ചുള്ളതാണ്.
തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ബജറ്റ് എന്ന് പറയുന്നത് കുത്തിത്തിരിപ്പുകളാണ് എന്നും ഇദ്ദേഹം ചൂണ്ടി കാണിക്കുന്നു. കേരളത്തിന് കേന്ദ്രം നൽകിയ പരിഗണനയെപ്പറ്റിയും സുരേഷ് ഗോപി സംസാരിക്കുന്നുണ്ട്. പാർലമെന്റിൽ ആയാലും അസത്യ പ്രചാരണം എന്നത് വലിയ മുതൽക്കൂട്ടായി മാറിയിരിക്കുകയാണ് ചിലർക്ക് എന്നും സുരേഷ് ഗോപി പറയുന്നു. ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാംസിൽ വയനാട് വന്നിട്ടുണ്ട്. അത് വഴി വയനാടിന് വലിയ ഉന്നമനം ഉണ്ടായിരിക്കും. അതുപോലെ തന്നെ എംയ്സ് ആഴപ്പുഴയ്ക്ക് കൊടുക്കണം എന്നാണ് തന്റെ ആഗ്രഹം. പാർലമെന്റിൽ എത്തിയപ്പോൾ മുതൽ ആലപ്പുഴക്കായി വാദിക്കുന്ന ആളാണ് താൻ. കേരളം സർക്കാര് പക്ഷേ, ആലപ്പുഴയെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും സുരേഷ് ഗോപി പറയുന്നു . ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെയെന്നും മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ട്രൈബൽ മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ആദിവാസി വകുപ്പ് കൈകാര്യം ചെയ്യേണ്ടത് ഉന്നതകുല ജാതരെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞു അത്തരത്തിൽ ഉള്ളവർ ഭരിച്ചെങ്കിൽ മാത്രമേ അവരുടെ കാര്യത്തിൽ ഉന്നമനം ഉണ്ടാവുള്ളൂവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ജനാധിപത്യപരമായി അത്തരം മാറ്റങ്ങൾ കൊണ്ടു വരണം, തനിക്ക് ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. പലതവണ പ്രധാനമന്ത്രിയോട് ആദിവാസി വകുപ്പ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന് പിന്നാലെ കടുത്ത വിമർശനമാണ് സുരേഷ് ഗോപിയുടെ പരാമർശം ക്ഷണിച്ചു വരുത്തിയത്.











