
തന്റെ രണ്ടാം വരവിൽ സുപ്രധാന തീരുമാനങ്ങളുമായി രംഗത്ത് എത്തി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്നും, മറ്റ് ലിംഗങ്ങള്‍ നിയമപരമായി താൻ അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇങ്ങനൊരു പ്രഖ്യാപനം നടത്തിയത്. LGBTQ സമൂഹത്തിന് തിരിച്ചടി നൽകുന്നതാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന് കീഴിൽ ഫെഡറൽ ഗവൺമെൻ്റ് പുരുഷനും സ്ത്രീയും എന്ന രണ്ട് ലിംഗക്കാരെ മാത്രമേ അംഗീകരിക്കൂ. പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ള ലിംഗ വ്യക്തിത്വ പദവികൾ വിശാലമാക്കാനുള്ള ബൈഡൻ ഭരണകൂടത്തിൻ്റെ ശ്രമങ്ങളെ ഈ ഉത്തരവ് പിന്തിരിപ്പിക്കുന്നു.
അമേരിക്കയിൽ ഇനി സ്ത്രീ, പുരുഷൻ എന്നീ ജെൻഡറുകൾ മാത്രമേ ഉണ്ടാവൂ എന്നുള്ളതാണ് ട്രംപിന്റെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. സർക്കാർ രേഖകളിൽ ലിംഗം രേഖപ്പെടുത്തുന്ന കോളങ്ങളിൽ സ്ത്രീ, പുരുഷൻ മാത്രമേ ഉണ്ടാകൂ എന്നും ഈ രണ്ടു വിഭാഗങ്ങളെ മാത്രമേ അമേരിക്കൻ ഫെഡറൽ ഗവണ്മെന്റ് അംഗീകരിക്കൂ എന്നും പ്രഖ്യാപിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ഇതിനോടകം ലോകത്താകമാനം ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. രേഖകളിൽ സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നത് അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നാണ് ട്രംപ് ഉത്തരവ് ഒപ്പിട്ട ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, എൽജിബിടിക്യു തുല്യത പ്രോത്സാഹിപ്പിക്കുന്ന വിവിധ എക്സിക്യൂട്ടീവ് ഉത്തരവുകൾ ട്രംപ് റദ്ദാക്കുകയും ചെയ്തു.
പാസ്‌പോർട്ടുകൾ, വിസകൾ, ഗ്ലോബൽ എൻട്രി കാർഡുകൾ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ, ഉടമയുടെ ലിംഗഭേദം കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് എല്ലാ സർക്കാർ ഏജൻസികളും ഉറപ്പാക്കും. കൂടാതെ, ഫെഡറൽ ജയിലുകൾ, മൈഗ്രൻ്റ് ഷെൽട്ടറുകൾ, ബലാത്സംഗ ഷെൽട്ടറുകൾ, എന്നിവ നടത്തുന്ന വകുപ്പുകൾ സ്വകാര്യതയ്ക്കായി ഏകലിംഗ ഇടങ്ങൾ സംരക്ഷിക്കാൻ നിർദ്ദേശിക്കും.











