സിനിമയിൽ വന്നതിന് ശേഷമാണ് എന്റെ ആ സ്വഭാവം മാറിയത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് പിന്നാലെ അച്ഛന്റെ പാത പിന്തുടർന്ന് താരത്തിന്റെ മകൻ ഗോകുൽ സുരേഷും സിനിമയിലേക്ക് എത്തിയിരുന്നു. വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാൻ താരത്തിന്…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് പിന്നാലെ അച്ഛന്റെ പാത പിന്തുടർന്ന് താരത്തിന്റെ മകൻ ഗോകുൽ സുരേഷും സിനിമയിലേക്ക് എത്തിയിരുന്നു. വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റേതായ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ നിരവധി യുവ ആരാധകരെയും താരത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കാൻ കഴിഞ്ഞു. ഇപ്പോഴിത ഒരു അഭിമുഖത്തിൽ ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഗോകുൽ സുരേഷ് പറയുന്നത് ഇങ്ങനെ, അച്ഛൻ വളരെ സോഫ്റ്റ് ആയിട്ടുള്ള ആണ് ആണ്. വല്ലപ്പോഴും മാത്രമേ അച്ഛൻ ദേക്ഷ്യപ്പെടാറുള്ളു. എന്നാൽ ആളുകൾ കരുതുന്നത് അച്ഛൻ ഭയങ്കര ദേക്ഷ്യക്കാരൻ ആണെന്നു ആണ്. അച്ഛന്റെ ശരീരവും അഭിനയിച്ച സിനിമകളും ഡയലോഗുകളും എല്ലാം കേൾക്കുമ്പോൾ സാധാരണക്കാർക്ക് അങ്ങനെ തോന്നുന്നതിൽ തെറ്റ് പറയാൻ കഴിയില്ല. എന്നാൽ അച്ഛൻ ഭയങ്കര കൂൾ ആൻഡ് സോഫ്റ്റ് ആണ്. അച്ഛന്റെ സ്വഭാവത്തിന് നേരെ വിപരീതമാണ് എന്റെ സ്വഭാവം. ഞാൻ ഭയങ്കര അഗ്രെസ്സിവ് ആണ്. ചെറിയ കാര്യത്തിന് പോലും ഞാൻ ദേക്ഷ്യപ്പെടാറുണ്ടായിരുന്നു.

എന്നാൽ എന്റെ ആ സ്വഭാവം മാറിയത് ഞാൻ സിനിമയിൽ വന്നതിന് ശേഷമാണ്. സിനിമയിലെ കഷ്ടപ്പാടുകൾ കണ്ടത് കൊണ്ടാണ് ഞാൻ എന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയത്. അവിടെ ഉള്ളവരുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ നമുക്ക് ദേക്ഷ്യപ്പെടാൻ തോന്നില്ല. അച്ഛൻ പലപ്പോഴും ഒരു കാര്യവും ഇല്ലാതെ പഴി കേൾക്കുന്ന ആൾ ആണ്. ആദ്യമൊക്കെ എനിക്ക് അതിൽ സങ്കടം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് തന്നെ മനസ്സിലായി കുറ്റം പറയുന്നവരെ ഒന്നും നമുക്ക് തിരുത്താൻ കഴിയില്ല എന്ന്. ഞങ്ങൾ അനുഭവിക്കേണ്ടത് കൂടിയാണ് അച്ഛൻ മറ്റുള്ളവർക്ക് എടുത്ത് കൊടുക്കുന്നത്. എന്നിട്ടും അദ്ദേഹം പഴി കേൾക്കുകയാണ് എന്നുമാണ് ഗോകുൽ പറയുന്നത് .